സർക്കാർ നിലപാടുകൾക്കെതിരെ മാനന്തവാടി താലൂക്ക് ഓഫീസിന് മുമ്പിൽ എൻ.ജി.ഒ അസോസിയേഷൻ ധർണ്ണ നടത്തി
Feb 19, 2025, 18:25 IST
വയനാട് :സംസ്ഥാന ബജറ്റിൽ ജീവനക്കാരെ അവഗണിച്ചതിനെതിരെയും റവന്യൂ വകുപ്പിലെ സ്ഥലമാറ്റ മാനദണ്ഡങ്ങൾ അട്ടിമറിച്ചതിനെതിരെയും ലാസ്റ്റ് ഗ്രേഡ് ബൈട്രാൻസ്ഫർ നിയമനങ്ങൾ പ്രതിസന്ധിയിലാക്കുകയും ചെയ്ത സർക്കാർ നിലപാടുകൾക്കെതിരെ മാനന്തവാടി താലൂക്ക് ഓഫീസിന് മുമ്പിൽ എൻ.ജി.ഒ അസോസിയേഷൻ മാനന്തവാടി ബ്രാഞ്ചിൻ്റെ നേത്വത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.
tRootC1469263">ജില്ലാ ട്രഷറർ സി.ജി. ഷിബു ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് സിനീഷ് ജോസഫ് അധ്യക്ഷത വഹിച്ചു.. എം.ജി. അനിൽ, അഷറഫ് ഖാൻ, ബേബി പേടപ്പാട്ട് ശിവൻ പുതുശ്ശേരി പ്രസംഗിച്ചു.
.jpg)


