കല്‍പറ്റ പഴയ ബസ്റ്റാന്റിനോട് ചേര്‍ന്നുള്ള നീക്കി കല്‍ ചില്‍ പാര്‍ക്കുണ്ടാക്കി

Neeki Kal Chil Park was built adjacent to Kalpatta Old Bustant
Neeki Kal Chil Park was built adjacent to Kalpatta Old Bustant

വയനാട് : കല്‍പറ്റ പഴയ ബസ്റ്റാന്റിനോട് ചേര്‍ന്നുള്ള മാലിന്യ കൂമ്പാരങ്ങളും മദ്ധ്യക്കുപ്പികളും നീക്കം ചെയ്ത് മാനോഹര പാര്‍ക്ക് നിര്‍മ്മിച്ച് കല്‍പറ്റ നഗരസഭ. നഗരത്തിന്റെ ഹൃദയഭാഗത്ത് വര്‍ഷങ്ങളായി മാലിന്യം തള്ളിയിരുന്ന സ്ഥലമാണ് ഇപ്പോള്‍ തിരിച്ചറിയാന്‍ പറ്റാത്ത വിധം മനോഹര പാര്‍ക്കാക്കി മാറ്റിയത്.

പാര്‍ക്കിന്റെ ഉദ്ഘാടനം ജില്ലാ കളക്റ്റര്‍ ഡി.ആര്‍ മേഘശ്രീ നിര്‍വഹിച്ചു. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി.ജെ. ഐസക് അദ്ധ്യക്ഷനായി. ക്ലീന്‍സിറ്റി മാനേജര്‍ കെ. സത്യന്‍ മാലിന്യ വിമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എ.പി. മുസ്തഫ, കല്‍പ്പറ്റ നഗരസഭാ സെക്രട്ടറി അലി അസ്ഹര്‍.എന്‍.കെ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുജീബ് കേയംതൊടി, ആയിഷ പളളിയാലില്‍, രാജാറാണി സി.കെ.ശിവരാമന്‍, വാര്‍ഡ് കൗണ്‍സിലര്‍ അബദുളള. പി, ജോമോന്‍ ജോര്‍ജ്ജ് അഡീഷണല്‍ ഡയറക്ടര്‍ എല്‍.എസ്.ജി.ഡി, അനൂപ് ശുചിത്വ മിഷന്‍, രാജേഷ്‌കുമാര്‍ സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ പങ്കെടുത്തു.

Tags