മുണ്ടക്കൈ-ചൂരല്‍മല ദുരന്തം; വ്യാപാര-വാണിജ്യ കെട്ടിട ഉടമകള്‍ക്ക് 7.19 കോടി രൂപ അനുവദിച്ചു

mundakkai township

വയനാട് : മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച വാണിജ്യ കെട്ടിട ഉടമകള്‍ക്കും ലൈസന്‍സുള്ള വ്യാപാര സംരംഭകര്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ 7.19 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് 7,19,99,400 രൂപ നഷ്ടപരിഹാര തുകയായി അനുവദിച്ചത്.

 മുണ്ടക്കൈ-ചൂരല്‍മല പ്രദേശത്തെ 48 പേരുടെ ഉടമസ്ഥതതയിലുള്ള 128 വാണിജ്യ കടമുറികള്‍ക്കാണ് നഷ്ടപരിഹാരം നല്‍കുന്നതിന് 5,14,50,000 രൂപയാണ് അനുവദിച്ചത്. ഇതില്‍ 16 എണ്ണം നോ-ഗോ സോണില്‍ ഉള്‍പ്പെടുന്നതും ചൂരല്‍മല പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഏറ്റെടുക്കല്‍ പരിധിയില്‍ വരുന്നതുമാണ്.  ദുരന്ത ബാധിത പ്രദേശത്തെ അര്‍ഹരായ 28 ലൈസന്‍സുള്ള വ്യാപാര/വാണിജ്യ സംരംഭകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് 2,05,49,400 രൂപയും വകയിരുത്തിയിട്ടുണ്ട്.
 

Tags