മുണ്ടക്കൈ - ചൂരൽമല ടൗൺഷിപ്പിന് പുറത്തുള്ളവർക്ക് 15 ലക്ഷം വീതം അനുവദിച്ച് ഉത്തരവായി

Mundakka  An order has been issued granting 15 lakh each to those outside Chooralmal township
Mundakka  An order has been issued granting 15 lakh each to those outside Chooralmal township

പതിനാറ് കോടി അഞ്ച് ലക്ഷം രൂപയാണ് അനുവദിച്ചത്. സംസ്ഥാന ദുരന്ത നിവാരണ നിധിയിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് തുക അനുവദിച്ചത്.

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിൽ ടൗൺഷിപ്പിന് പുറത്ത് താമസിക്കുന്നവർക്കുള്ള ധനസഹായം അനുവദിച്ചു. കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയത്. 107 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം അനുവദിച്ചാണ്  സർക്കാർ ഉത്തരവായത്.

പതിനാറ് കോടി അഞ്ച് ലക്ഷം രൂപയാണ് അനുവദിച്ചത്. സംസ്ഥാന ദുരന്ത നിവാരണ നിധിയിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് തുക അനുവദിച്ചത്. ടൗൺഷിപ്പ് ലിസ്റ്റിൽ ഉൾപ്പെട്ട 402 കുടുംബങ്ങളിൽ 107 പേരാണ് ധനസഹായത്തിന് സമ്മതപത്രം നൽകിയിരുന്നത്.

tRootC1469263">

പുനരധിവാസത്തിനുള്ള ഫെയ്സ് 1, ഫെയ്സ് 2 എ , ഫെയ്സ് രണ്ട് ബി , എന്നീ ലിസ്റ്റുകളിൽ പ്പെട്ടവർക്ക് ടൗൺഷിപ്പിൽ താമസിക്കാൻ താൽപ്പര്യമില്ലങ്കിൽ  15 ലക്ഷം രൂപ മതിയെന്ന രീതിയിലായിരുന്നു സമ്മതപത്രം നൽകേണ്ടിയിരുന്നത്. സർക്കാർ മുന്നോട്ട് വെച്ച 15 ലക്ഷം രൂപ എന്ന  വാഗ്ദാനം   പാലിക്കുന്നതിൻ്റെ ഭാഗമായി എല്ലാവർക്കും ഉടൻ പണം നൽകും. 

ഇതു സംബന്ധിച്ച് 2025 ജനുവരി 15-ന് വയനാട് ജില്ലാ കലക്ടർ നൽകിയ കത്തിൻ്റ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഉത്തരവിറങ്ങിയത്