ലഹരിക്കെതിരെ ഗോളടിച്ച്; മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

Mission League Football Tournament organized to score goals against drug addiction

മാനന്തവാടി:  ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ഇടവക വികാരി ഫാ. ബിനു പൈനുങ്കൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അർജന്റീന, ബ്രസീൽ, പോർച്ചുഗൽ, ഫ്രാൻസ് എന്നീ നാല് ടീമുകളാണ് ടൂർണമെന്റിൽ മത്സരിച്ചത്. ആവേശകരമായ ഫൈനലിൽ ബ്രസീലും അർജൻറീനയും സമനില നേടിയതോടെ  ഷൂട്ടൗട്ടിൽ ബ്രസീൽ ടീം ചാമ്പ്യന്മാരായി.

തുടർന്ന് വലിയകൊല്ലി പള്ളിയിലെ കുട്ടികളുമായി നടത്തിയ സൗഹൃദ മത്സരത്തിലും മുതിരേരി ശാഖ വിജയിച്ച് ചാമ്പ്യന്മാരായി. വലിയകൊല്ലി ഇടവക വികാരി ഫാ. റെജീഷ് കറുത്തേടത്തും, മുതിരേരി ഇടവക വികാരി ഫാ.ബിനു പൈനുങ്കലും ചേർന്ന് വിജയികൾക്കും പങ്കെടുത്ത കുട്ടികൾക്കും സമ്മാനദാനം നടത്തി.

അധ്യാപകരായ നിനി, ഡേവിഡ്, ജിൻസ്, ഷൈല, ഷീല, ബാബു എന്നിവരും സിസ്റ്റർ മേരി, സിസ്റ്റർ ബെറ്റി എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി.കായികരംഗത്തിലൂടെ യുവതലമുറയെ ലഹരിയിൽ നിന്ന് അകറ്റി ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.

Tags