ഭൂമി തരംമാറ്റൽ അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കാൻ നടപടി: മന്ത്രി ടി സിദ്ദീഖ്

T. Siddique MLA's outcry; Disaster victims file complaint

വയനാട് : ജില്ലയിലെ റവന്യൂ ഭൂമി തരം മാറ്റൽ അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദിഖ്. സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി നടന്ന ജില്ലാതല പട്ടയ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.  ജില്ലയിലെ അർഹരായ 162 കുടുംബങ്ങൾക്ക് മന്ത്രി പട്ടയങ്ങൾ വിതരണം ചെയ്തു. നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് റവന്യൂ വകുപ്പ് കൈക്കൊണ്ട ദ്രുതഗതിയിലുള്ള നടപടികളിലൂടെ  വികസന പദ്ധതികൾ, ഭൂപ്രശ്‌ന പരിഹാരങ്ങൾക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 തരംമാറ്റവുമായി ബന്ധപ്പെട്ട് ലഭിച്ച 25,000-ഓളം അപേക്ഷകളിൽ തീരുമാനമെടുക്കുകയായിരുന്നു സർക്കാർ ലക്ഷ്യമിട്ടത് എന്നാൽ 50,000 ത്തിലധികം  തരംമാറ്റ അപേക്ഷകൾ അതിവേഗം തീർപ്പാക്കാൻ സാധിച്ചു. പതിറ്റാണ്ടുകളായി തർക്കത്തിൽ തുടരുന്ന കാഞ്ഞിരത്തിനാൽ ഭൂമി പ്രശ്‌നം പരിഹരിക്കാൻ റിട്ടയേർഡ് ജുഡീഷ്യൽ ഓഫീസറുടെ നേതൃത്വത്തിൽ അന്വേഷണ സമിതി രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിവിധ എസ്റ്റേറ്റുകളുമായി ബന്ധപ്പെട്ട കേസ്, നടപടികൾ, ന്യായാവില തർക്കങ്ങൾ സംബന്ധിച്ച് ക്യാബിനറ്റ് തലത്തിലും റവന്യൂ തലത്തിലും  ചർച്ച ചെയ്തിട്ടുണ്ട്. ഡിജിറ്റൽ റവന്യൂ ഓഫീസുകൾ മുഖേന സിംഗിൾ വിൻഡോ സംവിധാനത്തിലൂടെ പൊതുജനങ്ങൾക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ, രേഖകൾ എന്നിവ വേഗത്തിൽ ലഭ്യമാക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. 

പട്ടയങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പ്രയത്‌നിച്ച റവന്യൂ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും പരിപാടിയിൽ മന്ത്രി അഭിനന്ദിച്ചു. കൽപ്പറ്റ സേക്രട്ട് ഹാർട്ട് പള്ളി ഹാളിൽ നടന്ന പട്ടയമേളയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷയായി. കൽപ്പറ്റ നഗരസഭ ചെയർപേഴ്‌സൺ പി വിശ്വനാഥൻ, ജില്ലാ കളക്ടർ വി ചെൽസാസിനി, മാനന്തവാടി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്‌സൺ അഡ്വ. സിന്ധു സെബാസ്റ്റ്യൻ, സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ലേഖ രാജീവ്, എൽ.ആർ ഡെപ്യൂട്ടി കളക്ടർ കെ മനോജ് കുമാർ, കൽപ്പറ്റ നഗരസഭ കൗൺസിലർ എ.വി ദീപ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ  റവന്യൂ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Tags