ദുരന്തബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ: മന്ത്രി ടി. സിദ്ദീഖ്

T. Siddique MLA's outcry; Disaster victims file complaint

വയനാട് : ദുരന്തബാധിതർക്കായി ടൗൺഷിപ്പിൽ ഘട്ടംഘട്ടമായി പൂർത്തീകരിക്കുന്ന പുനരധിവാസ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണെന്ന് കൃഷി വകുപ്പ് മന്ത്രി  അഡ്വ. ടി സിദ്ദീഖ്. ഓരോ ജീവിതം കരുത്തുപിടിപ്പിക്കാൻ ആവശ്യമായ പിന്തുണ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച് മന്ത്രി പറഞ്ഞു. ദുരന്തബാധിതരുടെ ലോണുകൾ എഴുതിത്തള്ളുന്നത് ഉൾപ്പെടെയുള്ള നടപടികൾ മികച്ച രീതിയിൽ പുരോഗമിക്കുകയാണ്. ടൗൺഷിപ്പിൽ ശക്തമായ കൂട്ടായ്മ രൂപപ്പെടുത്താൻ സമഗ്ര പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തെ ഒറ്റക്കെട്ടായി നേരിട്ടതുപോലെ ആത്മവിശ്വാസത്തോടെ അതിജീവനത്തിന്റെ പാതയിൽ മുന്നേറാൻ സർക്കാരും പൊതുസമൂഹവും ഒപ്പമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. വീടുകളിലെ കുടിവെള്ള കണക്ഷൻ, വൈദ്യുതി, ഭൂമി ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് സംബന്ധിച്ച രേഖകൾ ലഭ്യമാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. വീടുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്നും പദ്ധതി പ്രദേശത്തെ പ്രവൃത്തികകളുമായി സഹകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു.

 നവംബർ 20 വരെ വീടുകളുടെ പണികൾ നടക്കും. ശേഷം ഗുണഭോക്താക്കൾക്കായി ഒരു അസ്സസ്‌മെന്റ് യോഗം ചേരുകയും തുടർന്ന് ഗുണഭോക്താക്കൾക്ക് വീടുകൾ സന്ദർശിച്ച് പരാതികൾ ഉണ്ടെങ്കിൽ എഴുതി നൽകാം. ലഭ്യമാകുന്ന പരാതികൾ പരിഗണിച്ച് തുടർ പ്രവർത്തനങ്ങൾ ക്രമീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ വി. ചെൽസാസിനി, എ.ഡി.എം കെ. അജീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, കൽപ്പറ്റ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ, മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, മേപ്പാടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ രാധ രാമസ്വാമി, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.എം ശിഹാബ്, സുരേഷ് ബാബു, മേപ്പാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.കെ സഹദ്, ഷൈജ ബേബി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.സി മജീദ്, ടൗൺഷിപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഇ.ടി രാകേഷ്, ജനപ്രതിനിധികൾ, ഗുണഭോക്താക്കൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Tags