ഗ്രാമീണ മേഖലയിലെ കായിക സൗകര്യങ്ങൾ വികസിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: മന്ത്രി ടി സിദ്ദീഖ്

T. Siddique MLA's outcry; Disaster victims file complaint

വയനാട് : ഗ്രാമീണ മേഖലകളിലെ കായിക സൗകര്യങ്ങൾ വികസിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഫുട്‌ബോൾ, ഷട്ടിൽ ബാഡ്മിന്റൺ, വോളിബോൾ, നീന്തൽ തുടങ്ങിയ കായിക ഇനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കണമെന്നും കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ്. പൊഴുത ഗ്രാമപഞ്ചായത്തിന്റെ കായിക വികസനത്തിന് പുതിയ ചുവടുവെപ്പായി നിർമിച്ച ഇൻഡോർ ഷട്ടിൽ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തി സംസാരിക്കുകയായിരുന്നു മന്ത്രി. 

യുവ തലമുറയെ കായിക രംഗത്തേക്ക് ആകർഷിക്കുന്നതിലൂടെ ലഹരിക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്താന സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ നാസർ കാതിരി അധ്യക്ഷനായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധ അനിൽ, സ്ഥിരംസമിതി അധ്യക്ഷന്മാരായ എ. രാജേന്ദ്രൻ, ആരിക്ഷ സലാം, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, വാർഡ് അംഗം എൻ.പി സാബിറ, പഞ്ചായത്ത് സെക്രട്ടറി അനീഷ് പോൾ, രാഷ്ട്രീയ പ്രതിനിധികൾ, ജനപ്രതിനിധികൾ, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Tags