സംസ്ഥാനത്തെ പശ്ചാത്തല മേഖല വികസന കുതിപ്പിൽ : മന്ത്രി പി.എ മുഹമ്മദ് റിയാസ്
വയനാട് : സംസ്ഥാനത്തെ പശ്ചാത്തല മേഖല വികസന കുതിപ്പിലാണെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ചെറുപുഴ - പനമരം പാലം ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയപാത വികസനത്തിനും ദേശീയ പാത - 66 പദ്ധതി പുന:രുജ്ജീവിപ്പിക്കാനും സംസ്ഥാന സർക്കാർ 5550 കോടി രൂപയാണ് വകയിരുത്തിയത്. 600 കിലോമീറ്റർ ദൂരമുള്ള ദേശീയപാത നിർമ്മാണം നിലവിൽ 500 കിലോ മീറ്ററിലെ പ്രവൃത്തി പൂർത്തിയാവുകയാണ്. കേരളത്തിലെ 13 ജില്ലകളിലൂടെ കടന്നുപോകുന്ന 1200 കിലോമീറ്ററുള്ള മലയോര ഹൈവേ കാർഷിക-ടൂറിസം മേഖലക്ക് ഉണർവേകുന്നതാണെന്നും മന്ത്രി പറഞ്ഞു.
tRootC1469263">സംസ്ഥാനത്തെ റോഡ് നവീകരണ പ്രവർത്തനങ്ങൾക്കായി 35,000 കോടി രൂപയാണ് സർക്കാർ നീക്കിവെച്ചത്. അഞ്ചുവർഷത്തിൽ നൂറു പാലങ്ങൾ നിർമ്മിക്കുകയെന്നതായിരുന്നു 2021-ൽ സർക്കാർ ലക്ഷ്യമിട്ടത് , നിലവിൽ 150 പാലങ്ങളുടെ നിർമ്മാണം പൂർത്തിയായി. ലെവൽ ക്രോസില്ലാത്ത കേരളമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ വലിയ മുന്നേറ്റമാണ് ഉണ്ടായത്. പത്ത് റെയിൽവെ മേൽപ്പാലങ്ങൾ പൂർത്തീകരിച്ചു. നാല് പാലങ്ങളുടെ നിർമ്മാണം പൂർത്തിയാവുന്നു. മുപ്പതോളം റെയിൽവെ മേൽ പാലങ്ങളുടെ പ്രവർത്തി പുരോഗമിക്കുകയാണ്. 150 ഓളം മേൽപ്പാലങ്ങളാണ് സംസ്ഥാനത്ത് യാഥാർത്ഥ്യമാകുന്നത്. കിഫ്ബി മുഖേന പൊതുമരാമത്ത് വകുപ്പിൻ്റെ നേതൃത്വത്തിൽ പശ്ചാത്തല വികസനത്തിനായി 528 പദ്ധതികൾക്കായി 46145 കോടി രൂപ അനുവദിച്ചു.
.jpg)


