പാരഡൈസിലെ മാലാഖമാർക്ക് പുതിയ സ്‌കൂൾ ,മെയ് മാസത്തോടെ നിർമ്മാണം പൂർത്തിയാക്കണം; മന്ത്രി ഒ.ആർ കേളു
വയനാട് :മാനസിക - ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ പഠനവും സമഗ്ര വളർച്ചയും ലക്ഷ്യമിട്ട് തിരുനെല്ലി പാരഡൈസിലെ മാലാഖമാർക്ക് പുതിയ സ്‌കൂൾ കെട്ടിടം ഒരുങ്ങുന്നു. കെട്ടിട നിർമാണ പ്രവർത്തനങ്ങൾ മെയ് മാസത്തോടെ പൂർത്തിയാക്കണമെന്ന് പട്ടിക ജാതി-പട്ടിക വർഗ്ഗ-പിന്നാക്കാ ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു നിർദ്ദേശം നൽകി. കളക്ടറേറ്റ്മിനി കോൺഫറൻസ് ഹാളിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഭാവി മുന്നിൽ കണ്ട് മികച്ച രീതിയിൽ കെട്ടിട നിർമാണം പൂർത്തിയാക്കണമെന്നും പ്രവർത്തനം സമയബന്ധിതമായി പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി പറഞ്ഞു.
tRootC1469263">ഒരു കോടി സാസ്‌കി ഫണ്ടും 55 ലക്ഷം എം. എൽ. എ ഫണ്ടും വിനിയോഗിച്ചാണ് പദ്ധതി പൂർത്തിയാക്കുക. 40 സെന്റ് സ്ഥലത്ത്ഇരുനിലകളിലായി നിർമിക്കുന്ന കെട്ടിടത്തിൽ നാല് ക്ലാസ്സ് മുറികൾ, രണ്ട് തെറാപ്പി മുറികൾ, ഓപ്പൺ ഓഡിറ്റോറിയം, ഡൈനിങ് ഹാൾ, ടോയ്‌ലറ്റ്, ഓഫീസ് മുറി എന്നിവ ഉൾപ്പെടുത്തും. തിരുനെല്ലി ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്‌കൂളിൽ നിലവിൽ മാനസിക - ശാരീരിക വെല്ലുവിളികൾ നേരിടുന്ന തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ 53 ഓളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. തിരുനെല്ലി പഞ്ചായത്തിലെ മുള്ളൻകൊല്ലി പ്രദേശത്തെ ഒരു വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്താണ് പുതിയ കെട്ടിടം ഉയരുന്നത്. നിലവിൽ സ്ഥാപനം തൃശ്ശിലേരിയിലാണ് പ്രവർത്തിക്കുന്നത്.
യോഗത്തിൽ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, എ.ഡി.എം എം.ജെ അഗസ്റ്റിൻ, ലാൻഡ് റവന്യൂ ഡപ്യൂട്ടി കളക്ടർ കെ. മനോജ് കുമാർ, ജില്ലാ പ്ലാനിങ് ഓഫീസർ എം. പ്രസാദൻ, കുടുംബശ്രീ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.പി ജയചന്ദ്രൻ, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ചു ബാലൻ, തിരുനെല്ലി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അരുൺ, നിർമിതി കേന്ദ്ര സെക്രട്ടറി സജിത്ത്, തിരുനെല്ലി ബഡ്സ് സ്‌കൂൾ പ്രിൻസിപ്പാൾ സി. എസ്ആഷിഖ് എന്നിവർ പങ്കെടുത്തു.
.jpg)


