ഭൂമിയില്ലാത്ത പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് ഭൂമി ഉറപ്പാക്കും: മന്ത്രി ഒ.ആർ കേളു
വയനാട് : ജില്ലയിൽ ഭൂമിയില്ലാത്ത പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് ഭൂമി ഉറപ്പാക്കുമെന്ന് പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ രണ്ടാം ഗേറ്റ് നാരങ്ങക്കുന്ന് നിവാസികൾക്ക് പട്ടയം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖയെന്ന പദ്ധതിയിലൂടെ കഴിഞ്ഞ പത്ത് വർഷത്തിനിടെ മാനന്തവാടി നിയോജക മണ്ഡലത്തിൽ 5000 കുടുംബങ്ങൾക്ക് പട്ടയം നൽകാൻ കഴിഞ്ഞതായും മന്ത്രി അറിയിച്ചു. തോൽപ്പെട്ടി നരിക്കൽ, തൃശ്ശിലേരി, ഇടിയംകുന്ന് പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് ഘട്ടം ഘട്ടമായി രേഖ നൽകാൻ സാധിച്ചു. ഇതിന്റെ തുടർച്ചയായാണ് നാരങ്ങാകുന്ന് പ്രദേശത്തെ ഗുണഭോക്താക്കൾക്ക് പട്ടയം ലഭ്യമാക്കിയത്. പട്ടയം ലഭിക്കാത്തവർക്ക് രേഖ അനുവദിക്കുന്നതിനുള്ള തുടർനടപടികൾ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
tRootC1469263">നിലവിൽ പലരും കൈവശം വെക്കുന്ന ഭൂമി മുൻകാലങ്ങളിൽ പട്ടയം അനുവദിച്ചതോ, വനഭൂമി, ഗോത്ര വിഭാഗക്കാരുടെ ഭൂമി, മിച്ചഭൂമി വിഭാഗത്തിൽപ്പെട്ടതാവാം. അത്തരതിൽ കണ്ടെത്തുന്ന ഭൂമികളുടെ സങ്കീർണത പരിശോധിച്ച് പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.
പട്ടികജാതി- പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് കുറഞ്ഞത് അഞ്ച് സെന്റ് ഭൂമി ഉറപ്പാക്കാൻ ആവശ്യമായ ധനസഹായം വകുപ്പ് അനുവദിച്ചിട്ടുണ്ട്. ഭൂമിയില്ലാത്ത പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് മരിയനാട് എസ്റ്റേറ്റിലെ ഭൂമി വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങൾ നടക്കുന്നുണ്ട്. തിരുനെല്ലി പഞ്ചായത്തിൽ നടന്ന അദാലത്തിൽ 64 കുടുംബങ്ങൾക്ക് മന്ത്രി പട്ടയം കൈമാറി. ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അധ്യക്ഷയായ പട്ടയമേളയിൽ തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ജു ബാലൻ, സർവെ ഡെപ്യൂട്ടി ഡയറക്ടർ ആർ ബാബു, തഹസിൽദാർ പി.യു സിത്താര, ജില്ലാ സർവ്വെ സൂപ്രണ്ട് റോയ് തോമസ്, തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി ഗോപിനാഥൻ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം കെ.ആർ ജിതിൻ, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ അംഗം ബേബി മാസ്റ്റർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
.jpg)


