പട്ടികവർഗ്ഗ യുവാക്കൾക്ക് തൊഴിൽ അധിഷ്ഠിത നൈപുണ്യങ്ങൾ നൽകാൻ സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കുന്നു: മന്ത്രി ഒ. ആർ കേളു

or kelu

വയനാട് : പട്ടികവർഗ്ഗ യുവാക്കൾക്ക് തൊഴിൽ അധിഷ്ഠിത നൈപുണ്യങ്ങൾ നൽകുന്നതിന് സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കുന്നതായി പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു.  തൊഴിൽ പരിശീലനങ്ങളും മത്സരപ്പരീക്ഷാ പരിശീലനങ്ങളും നൽകാൻ ലക്ഷ്യമിടുന്ന ട്രൈബൽ സ്കിൽ പാർക്ക് കെട്ടിട നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.ജില്ലയിലെ പട്ടികവർഗ്ഗ വിഭാഗത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ട്രൈബൽ സ്കിൽ പാർക്ക് സ്ഥാപിക്കുന്നത് വലിയ മുന്നേറ്റമാണെന്നും മന്ത്രി പറഞ്ഞു. പരമ്പരാഗത തൊഴിൽ മേഖലകൾ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ പുതിയ തൊഴിൽ സാധ്യതകളും സ്ഥിരമായ വരുമാന മാർഗങ്ങളും കണ്ടെത്തുക അനിവാര്യമെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലയിലെ ഗോത്ര വിഭാഗത്തിലെ യുവാക്കൾക്ക് മികച്ച തൊഴിൽ സാധ്യതകൾ സൃഷ്ടിക്കാൻ ഇത്തരം ഒരു പരിശീലന കേന്ദ്രം സഹായകരമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

tRootC1469263">

പട്ടികവർഗ്ഗക്കാർക്ക് വിവിധ നൈപുണ്യ വികസന തൊഴിൽ  പരിശീലനങ്ങൾ, മത്സരപ്പരീക്ഷാ പരിശീലനങ്ങൾ, തൊഴിൽ യൂണിറ്റിലൂടെ തൊഴിലും നൽകാൻ ലക്ഷ്യമിടുന്ന  ട്രൈബൽ സ്കിൽ പാർക്ക്  അമ്പലവയൽ  ഗ്രാമപഞ്ചായത്തിലെ പട്ടികവർഗ്ഗ പ്രീ-മെട്രിക് ഹോസ്റ്റലിന് സമീപം ജില്ലാ ടി.ആർ.ഡി.എം. - ൻ്റെ കൈവശമുള്ള 3.64 ഏക്കർ ഭൂമിയിലാണ് നിർമ്മിക്കുക.താമസ സൗകര്യത്തോടെ യു. പി. എസ്. സി, എസ്.എസ്.സി, കെ.പി.എസ്.സി, റെയിൽവെ മത്സരപ്പരീക്ഷാ പരിശീലനങ്ങൾ, ആർമി, നേവി, എയർഫോഴ്‌സ്, പോലീസ്,റിക്രൂട്ട്മെൻ്റിലേക്കുള്ള കായിക പരിശീലനങ്ങൾ, കെ.എ.എസ്, സിവിൽ സർവ്വീസ്, കീം, നീറ്റ് പ്രവേശനപ്പരീക്ഷാ പരിശീലനങ്ങൾ, തൊഴിൽ യൂണിറ്റുകളിലൂടെ പ്രതിവർഷം ചുരുങ്ങിയത് 300 പട്ടികവർഗ്ഗക്കാർക്ക് തൊഴിലുമാണ് ട്രൈബൽ സ്കിൽ പാർക്കിലൂടെ ലക്ഷ്യമിടുന്നത്.

എം. എൽ. എ ഐ സി ബാലകൃഷ്ണൻ അധ്യക്ഷനായ പരിപാടിയിൽ സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പ്രസന്ന ശശീന്ദ്രൻ, അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എൻ. സി കൃഷ്ണ കുമാർ, ജില്ലാ പഞ്ചായത്ത് അംഗം ജിനി തോമസ്, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സുധ രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം യാശോദ ബാലകൃഷ്ണൻ, അമ്പല വയൽ ഗ്രാമ പഞ്ചായത്ത് അംഗം ഷെഫീഖ്, ജില്ലാ പട്ടികജാതി വികസന ഓഫീസർ എം. മുകേഷ്, സുൽത്താൻ ബത്തേരി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫിസർ കെ. കെ മോഹൻദാസ്, അമ്പലവയൽ ട്രൈബൽ എക്സ്റ്റഷൻ ഓഫിസർ പി. കെ സതീഷ് കുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധി കെ. കെ രാധകൃഷ്ണൻ ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ പങ്കെടുത്തു.

Tags