വിദ്യാർത്ഥികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക സർക്കാരിന്റെ പ്രഥമ പരിഗണന: മന്ത്രി ഒ.ആർ കേളു

or kelu

വയനാട് : വിദ്യാർത്ഥികൾക്ക് എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുകയാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്ന് പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കെല്ലൂർ ഗവ.എൽ.പി സ്‌കൂളിൽ നിർമാണം പൂർത്തീകരിച്ച ഓപ്പൺ സ്റ്റേജിന്റെയും ഡൈനിങ് ഹാളിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എം.എൽ.എ ഫണ്ടിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപയ്ക്കാണ് പദ്ധതി പൂർത്തീകരിച്ചത്. സ്‌കൂളുകൾ കൂടുതൽ ആകർഷകമാക്കി മികച്ച അക്കാദമിക് നിലവാരം ഉറപ്പാക്കുന്നതോടെ സർക്കാർ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളുടെ എണ്ണം വർധിക്കുന്നതായും മന്ത്രി പറഞ്ഞു.
 
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എം കമർ ലൈല അധ്യക്ഷയായിരുന്നു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം ആസ്യ മൊയ്തു, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റംല മുഹമ്മദ്, ടി. ഷമീർ, കെല്ലൂർ ജി.എൽ.പി സ്‌കൂൾ പ്രധാനാധ്യാപകൻ കെ.ബി അനിൽ കുമാർ, എസ്.എം.സി ചെയർമാൻ എം. അബ്ദുള്ള, എം.പി.ടി. എ പ്രസിഡന്റ് എം. ഫർസാന, സ്റ്റാഫ് സെക്രട്ടറി ടി.കെ സജ്ന, വിദ്യാർത്ഥികളായ കൈസ് മുഹമ്മദ്, ഷിയ ജാസ്മിൻ എന്നിവർ സംസാരിച്ചു.

Tags