നാടിന്റെ വികസനം എല്ലാ ജനാവിഭാഗങ്ങൾക്കും ലഭ്യമാവണം : മന്ത്രി ഒ. ആർ. കേളു

Role of block panchayats in public planning projects is decisive: Minister OR Kelu

വയനാട് : നാടിന്റെ വികസനം സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഒരുപോലെ ലഭ്യമാക്കുമെന്ന് പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ. കേളു. മൊതക്കര മൊണ്ണഞ്ചേരി–എടത്തിൽപ്പടി റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എം.എൽ.എ ഫണ്ടിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചിലവിൽ മൊണ്ണഞ്ചേരി -എടത്തിൽപ്പടി റോഡും മുഖ്യമന്ത്രിയുടെ  ഗ്രാമീണ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 45 ലക്ഷം രൂപ ചിലവിലുമാണ് ഇടിഞ്ഞകുഴി-മരക്കാട്ട്ക്കുന്ന് -മൊണ്ണഞ്ചേരി റോഡും നിർമാണം പൂർത്തീകരിച്ചത്.

tRootC1469263">

ഗ്രാമീണ മേഖലയിൽ മെച്ചപ്പെട്ട ഗതാഗത സൗകര്യം ഉറപ്പാക്കുന്നതിനായി സർക്കാർ വിവിധ റോഡ് വികസന പദ്ധതികൾ നടപ്പിലാക്കുന്നതായി 
അദ്ദേഹം വ്യക്തമാക്കി. നഗരങ്ങളോടൊപ്പം ഗ്രാമപ്രദേശങ്ങളിലേക്കും വികസനത്തിന്റെ ഗുണഫലങ്ങൾ എത്തിക്കുക എന്നത് സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. അടിസ്ഥാന ജനവിഭാഗങ്ങളും വികസന ഫലങ്ങൾ അനുഭവിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.

വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഖമർലൈല അധ്യക്ഷയായ പരിപാടിയിൽ വൈസ് പ്രസിഡന്റ്‌ ലതിക, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ. സി സുധാകരൻ,എം. പി സുരേഷ്, പി. സി മമ്മൂട്ടി, കെ. ടി ഷിംന, ഡി. ഡി. സി അംഗം എ. എൻ പ്രഭാകരൻ, സി. ഡി. എസ് അംഗം കെ. ആർ പുഷ്പ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. വിജയൻ,ശാരദ, പി. എ അസീസ്, സി. എം അനിൽ കുമാർ,ചാക്കോ വണ്ടൻക്കുഴി, ഐ. സി ജോസ്, ഐ. സി തോമസ്, എൻ. കെ സുരേഷ്, മറ്റു ജനപ്രതിനിധികൾ പങ്കെടുത്തു.

Tags