ചീങ്ങേരി എക്സ്റ്റൻഷൻ സ്‌കീം, മോഡൽ ഫാം പുനരുദ്ധാരണം ഉടൻ; മന്ത്രി ഒ. ആർ കേളു
വയനാട് :ചീങ്ങേരി വിപുലീകരണ പദ്ധതിയുടെ ഭാഗമായി ചീങ്ങേരിഎക്സ്റ്റൻഷൻ സ്‌കീമിലെ മോഡൽ ഫാം പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്ന്പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രി ഒ. ആർ കേളു. പട്ടികജാതി- പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ സുൽത്താൻ ബത്തേരി താലൂക്കിലെ ചീങ്ങേരി മോഡൽ ഫാമിലെ തൊഴിലാളി നിയമനവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാം നടത്തിപ്പിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കും. ഈ കമ്മിറ്റി ഫാമിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പാക്കുന്നതിനോടൊപ്പം ചീങ്ങേരി മോഡൽ ഫാമിലേക്ക് ആവിശ്യമായ തൊഴിലാളിനിയമന നടപടികളും സ്വീകരിക്കും .
tRootC1469263">1958 ൽ പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനും കാർഷിക വൃത്തി പരിശീലനത്തിനുമായി രൂപീകരിച്ചതാണ് ചീങ്ങേരി എക്സ്റ്റൻഷൻ സ്‌കീം ഫാം. അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ ചീങ്ങേരി മേഖലയിലെ പുനരധിവസിപ്പിക്കപ്പെട്ട പട്ടികവർഗ്ഗ വിഭാഗത്തിലെ ആളുകൾക്ക് കാപ്പി, കുരുമുളക് തോട്ടങ്ങൾ നട്ടുപിടിപ്പിച്ച് സ്ഥിരവരുമാനം ഉറപ്പാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 2017 ൽ 31 തൊഴിലാളികളാണ് ഫാമിൽ പ്രവർത്തിച്ചിരുന്നുവെങ്കിലും പിന്നീട് 20 തൊഴിലാളികൾ വിരമിച്ചു. നിലവിൽ 11 പട്ടികവർഗ്ഗ തൊഴിലാളികളാണ് ഫാമിൽ ജോലി ചെയ്യുന്നത്. പ്രദേശത്തെ 526.35 ഏക്കർ ഭൂമിയിൽ നിന്നും 270.95 ഏക്കർ റവന്യൂ വകുപ്പിനും, 182 ഏക്കർ കൃഷിതോട്ടത്തിനായി കൃഷി വകുപ്പിനും, 60.65 ഏക്കർ ജനറൽ വിഭാഗത്തിനും 10.25 ഏക്കർ പൊതു ആവശ്യത്തിനുമാണ് നൽകിയത്. ഫാം പുനരുദ്ധാരണവുമായി ബന്ധപ്പെട്ട പ്രൊപ്പോസൽ നൽകാനായി മന്ത്രി കൃഷി വകുപ്പിനെ ചുമതലപ്പെടുത്തി. ജില്ലാ കളക്ടർഡി.ആർ മേഘശ്രീ, എ. ഡി.എം എം.ജെ അഗസ്റ്റിൻ, ലാൻഡ് റവന്യൂ ഡെപ്യൂട്ടി കളക്ടർ മനോജ് കുമാർ, ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസർ ജി. പ്രമോദ്, ജില്ലാ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി. പി ദിവ്യ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ സതീഷ് കുമാർ, സുൽത്താൻ ബത്തേരി അസിസ്റ്റന്റ്ഡെവലപ്‌മെന്റ് ഓഫീസർ ശ്രീകല, ഫാം തൊഴിലാളികൾ, ട്രേഡ് യൂണിയൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
.jpg)


