ജീവിതം അനായസകരമാക്കാൻ സർക്കാർ വിവിധ സാമൂഹ്യ വികസന പദ്ധതികൾ നടപ്പിലാക്കുന്നു: മന്ത്രി എം.ബി രാജേഷ്

ജീവിതം അനായസകരമാക്കാൻ സർക്കാർ വിവിധ സാമൂഹ്യ വികസന പദ്ധതികൾ നടപ്പിലാക്കുന്നു: മന്ത്രി എം.ബി രാജേഷ്
 Government gives priority to vocational training and skill training: Minister MB Rajesh
 Government gives priority to vocational training and skill training: Minister MB Rajesh

വയനാട് : ജനനം മുതൽ മരണം വരെയുള്ള ജീവിതം അനായസകരമാക്കാൻ സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന നിരവധി സാമൂഹ്യ വികസന പദ്ധതികൾ നടപ്പിലാക്കുന്നതായി തദ്ദേശ സ്വയംഭരണ - എക്സൈസ്- പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്. അമ്പലവയൽ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 1.06 കോടി ചെലവിൽ നിർമ്മിച്ച ആധുനിക ഗ്യാസ് ക്രിമറ്റോറിയത്തിൻ്റെയും ആസ്‌പിരേഷണൽ ജില്ലാ പ്രോഗ്രാമിന്റെ ഭാഗമായി അമ്പലവയൽ കുടുംബാരോഗ്യ കേന്ദ്രത്തോട് ചേർന്ന് നിർമ്മിച്ച പുകയില വിമുക്തി കേന്ദ്രത്തിൻ്റെ പ്രവർത്തനോദ്ഘാടനവും അമ്പലവയൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 കോടി ചെലവിൽ നിർമ്മിക്കുന്ന കമ്മ്യൂണിറ്റി ഹാളിന്റെ തറക്കല്ലിടലും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

tRootC1469263">

നീതി ആയോഗിന്റെ ഫണ്ടും ആസ്പിരേഷൻ ജില്ലാ പദ്ധതിയും സംയുക്തമായി 55 ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച ടുബാക്കൊ സെസെഷൻ ക്ലിനിക്ക് ജില്ലയിൽ ആദ്യത്തെ പുകയില വിമുക്തി കേന്ദ്രമാണ്.പുകയില ഉപയോഗ ശീലങ്ങൾ തടയൽ, ജില്ലാ അടിസ്ഥാനമാക്കി ഫീൽഡ് തലത്തിൽ പുകയില നിർമാർജന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കൽ, ആരോഗ്യ പ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും പരിശീലനം നൽകൽ, നോഡൽ കേന്ദ്രമായും സെൻ്റർ പ്രവർത്തിക്കും. മുറുക്കി ചവയ്ക്കുന്നത് വായിലും മറ്റ് അവയവങ്ങളിലും കാൻസർ ബാധിക്കാൻ കാരണമാവുന്നതിനാൽ പരിഹാരം ലക്ഷ്യമിട്ടാണ്  പുകയില വിമുക്തി കേന്ദ്രം പ്രവർത്തനമാരംഭിച്ചത്.

പുതിയ ക്രിമിറ്റോറിയത്തിൽ പുക ശുദ്ധീകരിച്ച് പുറത്തേക്ക് വിടുന്ന സംവിധാനമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാൽ ദുർഗന്ധമോ പരിസ്ഥിതി മലിനീകരണമോ ഉണ്ടാകില്ലെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.
സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വികസന പദ്ധതികളും മന്ത്രി ഉദ്ഘാടനം ചെയ്തു. 11 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച വയോജന സൗഹൃദ കേന്ദ്രം, വിഭിന്നശേഷി സൗഹൃദ കേന്ദ്രം, നവീകരിച്ച ലാബ്, ഫാർമസി, മുറ്റം ഇന്റർലോക്കിങ്, കോമ്പൗണ്ട് വാൾ എന്നിവയും മന്ത്രി ഉദ്ഘാടനം ചെയ്തു.

സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സി. അസൈനാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ അമ്പലവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സി. ഹഫ്‌സത്ത്, സുൽത്താൻ ബത്തേരി ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ അനീഷ് ബി നായർ, അമ്പലവയൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷമീർ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി, ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.
 

Tags