സ്വരാജ് ട്രോഫി: വയനാട് ജില്ലയില്‍ മീനങ്ങാടിക്ക് വീണ്ടും ഒന്നാം സ്ഥാനം; മീനങ്ങാടി അംഗീകാരങ്ങളുടെ നിറവിൽ


സ്വരാജ് ട്രോഫിയില്‍ വയനാട് ജില്ലയില്‍ മീനങ്ങാടിക്ക് വീണ്ടും ഒന്നാം സ്ഥാനം. തുടര്‍ച്ചയായി നാലാം തവണയാണ് മീനങ്ങാടി ഒന്നാം സ്ഥാനം നേടുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കാര്യക്ഷമമായ നിർവഹണത്തിനുള്ള മഹാത്മാ പുരസ്കാരത്തിൻറെ രണ്ടാം സ്ഥാനവും മീനങ്ങാടി ഗ്രാമപഞ്ചായത്തിലാണ്. ജനറല്‍, എസ്.സി.പി, ടി.എസ്.പി പദ്ധതി നിര്‍വഹണത്തിലും, നികുതി പിരിവിലും ഉയർന്ന നേട്ടം കൈവരിച്ചതും, ഗ്രാമസഭ, സ്റ്റാന്‍റ്റ്റിംഗ് കമ്മിറ്റി, ഭരണസമിതിയോഗം, നിര്‍വഹണ ഉദ്ദ്യോഗസ്ഥരുടേയും, ജീവനക്കാരുടേയും യോഗം എന്നിവയുടെ സംഘാടനം, വാതില്‍പ്പടി മാലിന്യശേഖരത്തിലെ മികവും,നൂതന പദ്ധതികളുടെ നിരവഹണവും, തൊഴിലുറപ്പ് പദ്ധതിയില്‍ കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ ലഭ്യമാക്കിയതും മീനങ്ങാടിയെ ജില്ലയില്‍ ഒന്നാമതെത്തിച്ചു.
സഹപ്രവര്‍ത്തകരുടേയും, ജീവനക്കാരുടേയും കഠിനാദ്ധ്വാനവും, ആത്മസമര്‍പ്പണവുമാണ് മീനങ്ങാടിയെ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഒന്നാമതെത്തിച്ചതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ഇ വിനയന്‍ പറഞ്ഞു. സമഗ്രവയോജന ആരോഗ്യ പദ്ധതി, ഹരിതം സുന്ദരം , മാലിന്യ നിര്‍മാര്‍ജന പദ്ധതി, സ്മാര്‍ട്ട് ഫര്‍ണ്ണിച്ചര്‍ ക്ലാസ്സ് റൂം പദ്ധതി, ,ജീവിതമാണ് ലഹരി, ജാഗ്രതസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ,ആരോഗ്യ മേഖലയിലെ നൂതന പദ്ധതികള്‍, കാലാവസ്ഥ സാക്ഷരത പ്രാദേശിക സാമ്പത്തിക വികസന പദ്ധതികള്‍ എന്നിവ കാര്യക്ഷമമായി നടപ്പിലാക്കി.

ഓക്സിജൻ പാർക്ക്, പച്ച തുരുത്തുകൾ, മെൻസ്ട്രൽ കപ്പ്, ആയുരാരോഗ്യസൗഖ്യം ജീവിതശൈലി രോഗപ്രതിരോധ പദ്ധതി, വനിതകൾക്ക് എച്ച് പി വി ക്യാൻസർ പ്രതിരോധ വാക്സിന്റെ കുത്തിവെപ്പ്, ഈ ഗുരുകുലം, നൂതന പദ്ധതികള്‍ നടപ്പിലാക്കിയ പഞ്ചായത്തിനുള്ള മലയാള മനോരമയുടെ നാട്ടുസൂത്രം, ഗ്ലോബല്‍ എക്സ്പോയിലെ മികച്ച ഹരിത കര്‍മ്മസേനക്കുള്ള പുരസ്ക്കാരം, സംസ്ഥാനത്തെ പ്രഥമ മികച്ച ജാഗ്രത സമിതിക്കുള്ള ജാഗ്രതാ പുരസ്കാരം,ചെറുകിട വ്യവസായ സംരംഭത്തിനുളള വ്യവസായ വകുപ്പിന്‍റെ അംഗീകാരം, നവകേരള സൃഷ്ടിക്കായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് പദ്ധതികളുടെ ഭാഗമായുള്ള നവകേരള പുരസ്ക്കാരം എന്നിവയും മീനങ്ങാടിയെ തേടിയെത്തിയിരുന്നു.
കാർബൺ തുലിത പ്രവർത്തനങ്ങളുടെ ഗ്രാമീണ മാതൃകയ്ക്ക് പ്രഥമ കാർബൺ ന്യൂട്രൽ വിശേഷാൽ പുരസ്കാരവും ഒരു കോടി രൂപയും മീനങ്ങാടിക്കായിരുന്നു. ഫെബ്രുവരി 19 ന് ഗുരുവായൂരിൽ വെച്ച് നടക്കുന്ന തദ്ദേശദിനാഘോഷം 2025ല്‍ വെച്ച് തദ്ദേശവകുപ്പ് മന്ത്രി എം.ബി രാജേഷിൽ നിന്നും ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേർന്ന് സ്വരാജ് ട്രോഫി ഏറ്റുവാങ്ങും.
Tags

“നിങ്ങൾക്ക് മുസ്ലീങ്ങളോട് ഇത്രയധികം സഹതാപമുണ്ടെങ്കിൽ, എന്തുകൊണ്ട് ഒരു മുസ്ലീമിനെ പാർട്ടി പ്രസിഡന്റാക്കിക്കൂടാ? ; കോൺഗ്രസിനെ വെല്ലുവിളിച്ച് മോദി
കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രീണന രാഷ്ട്രീയമാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും ഒരു മുസ്ലീം നേതാവിനെ പ്രസിഡന്റായി നിയമിക്കാൻ പാർട്ടിയെ വെല്ലുവിളിക്കുന്നുവെന്നും മോദി ആര

നവംബറോടെ കേരളത്തിൽ അതിദരിദ്രർ ഇല്ലാതാവും ,ദാരിദ്ര്യമുക്തമാക്കാൻ സർക്കാർ മികച്ച പദ്ധതികൾ ഒരുക്കി : മന്ത്രി ജെ. ചിഞ്ചുറാണി
നവംബറോടെ കേരളത്തിൽ അതിദരിദ്രർ ഇല്ലാതാവും.കേരളത്തെ ദാരിദ്ര്യമുക്തമാക്കാൻ സർക്കാർ മികച്ച പദ്ധതികൾ ഒരുക്കിയെന്നും ഈ വർഷംതന്നെ ലക്ഷ്യം പൂർത്തീകരിക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി.