വയനാട്ടിൽ സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ

വയനാട്ടിൽ സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ
Man arrested for defrauding lakhs by promising to partner in seat cover business in Wayanad
Man arrested for defrauding lakhs by promising to partner in seat cover business in Wayanad

കൽപ്പറ്റ: സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ.  കാക്കവയൽ, കളത്തിൽ വീട്ടിൽ, അഷ്‌കർ അലി(36)യെയാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. സീറ്റ് കവർ ബിസിനസ്സിൽ ഒരു സീറ്റ് കവറിന് 2500 മുതൽ 3000 രൂപ വരെ ലാഭം നേടാം എന്ന് വിശ്വസിപ്പിച്ച് തൃക്കൈപ്പറ്റ സ്വദേശിയിൽ നിന്നാണ് ഇയാൾ ലക്ഷങ്ങൾ തട്ടിയത്.

tRootC1469263">

2023 ജനുവരി മുതൽ 2024 ജനുവരി വരെ വിവിധ അക്കൌണ്ടുകളിലായി  2920000/-(ഇരുപത്തൊൻപത് ലക്ഷത്തി ഇരുപതിനായിരം) രൂപയാണ് പല തവണകളായി ഇയാൾ പരാതിക്കാരനിൽ നിന്ന് കൈപ്പറ്റിയത്. പിന്നീട് ലാഭ വിഹിതം നൽകുകയോ പണം തിരികെ നൽകുകയോ ചെയ്യാതെ തട്ടിപ്പ് നടത്തുകയായിരുന്നു.  ആദ്യമൊക്കെ ചെറിയ തുകകൾ ലാഭവിഹിതമായി നൽകുകയും പിന്നീട് കൂടുതൽ പണം ഇൻവെസ്റ്റ്‌ ചെയ്യാൻ ആവശ്യപ്പെട്ട് വിവിധ അക്കൌണ്ടുകളിലൂടെ പണം തട്ടിയെടുക്കുകയുമായിരുന്നു. സബ് ഇൻസ്‌പെക്ടർ ഷാജഹാന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. 

Tags