തദ്ദേശ തെരഞ്ഞെടുപ്പ്: മുണ്ടക്കൈ - ചുരൽമല ദുരന്തബാധിതർക്ക് വോട്ടെടുപ്പ് ദിവസം വാഹന സൗകര്യം ഒരുക്കും

PANCHAYATH ELECTION
PANCHAYATH ELECTION

വയനാട് :  തദ്ദേശ തെരഞ്ഞെടുപ്പിന് മുണ്ടക്കൈ - ചുരൽമല ദുരന്ത ബാധിതരായ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് വോട്ട് ചെയ്യാൻ വാഹന സൗകര്യം ഏർപ്പെടുത്തുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. ദുരന്ത ബാധിത പ്രദേശത്തെ 430 കുടുംബങ്ങളാണ് നിലവിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നത്. 

tRootC1469263">

കൽപ്പറ്റ, മീനങ്ങാടി, മുട്ടിൽ, കണിയാമ്പറ്റ, മൂപ്പൈനാട്, അമ്പലവയൽ എന്നിവിടങ്ങളിൽ താമസിക്കുന്ന 300 കുടുംബങ്ങളിലെ 1200 ൽ അധികം പേർക്ക് വാഹന സൗകര്യം ഒരുക്കും. വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തുകളിലെത്തി വോട്ട് ചെയ്ത് തിരികെ താമസ സ്ഥലങ്ങളിലേക്ക് മടങ്ങാനുള്ള സൗകര്യം ഏർപ്പെടുത്തുമെന്ന് നോഡൽ ഓഫീസർ പി. ബൈജു അറിയിച്ചു.
 

Tags