കോട്ടത്തറ കുടുംബാരോഗ്യകേന്ദ്രത്തിൽ ലാബ്‌ അസിസ്റ്റന്റ് നിയമനം

labassistant
labassistant

വയനാട് :  കോട്ടത്തറ കുടുംബാരോഗ്യകേന്ദ്രത്തിൽ ലാബ് അസ്സിസ്റ്റന്റ് തസ്‌തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ  നിയമനം നടത്തുന്നു. വിഎച്ച് എസ്സി/എംഎൽറ്റിയാണ് യോഗ്യത. കോട്ടത്തറ ഗ്രാമ പഞ്ചായത്തിലുള്ളവർക്കും അധികയോഗ്യതയുള്ളവർക്കും മുൻഗണന. 

യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ്, സ്വയം സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റ എന്നിവ സഹിതം ജൂൺ 28 ന് രാവിലെ 11 ന് കോട്ടത്തറ കുടുംബാരോഗ്യകേന്ദ്രത്തിൽ നടക്കുന്ന കൂടിക്കാഴ്‌ചയിൽ പങ്കെടുക്കണം. ഉദ്യോഗാർത്ഥികൾ അന്നേദിവസം രാവിലെ 10.30 ന് കുടുംബാരോഗ്യകേന്ദ്രത്തിൽ പേര് രജിസ്റ്റർ രജിസ്റ്റർ ചെയ്യണം.

tRootC1469263">

Tags