കർക്കിടകവാവ് ബലിതർപ്പണം: പരിസ്ഥിതി സൗഹൃദമാക്കാൻ കർശന നിർദ്ദേശവുമായി ശുചിത്വ മിഷൻ

Karkidaka Vavu Rituals: Green Protocol Must Be Strictly Followed

വയനാട് :  കർക്കിടകവാവ് ബലിതർപ്പണവുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന എല്ലാ ചടങ്ങുകളും ഹരിതചട്ടം പൂർണ്ണമായി പാലിച്ച് നടത്തണമെന്ന് ജില്ലാ ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ അറിയിച്ചു. ചടങ്ങുകൾ സംഘടിപ്പിക്കുന്നവർ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഒഴിവാക്കി പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കണം. ബലിതർപ്പണത്തിന് ഉപയോഗിക്കുന്ന തുണികൾ ഉൾപ്പെടെയുള്ള വസ്തുക്കൾ പുഴയിലോ മറ്റു ജലാശയങ്ങളിലോ ഉപേക്ഷിക്കരുത്. ഭക്ഷണ വിതരത്തിനായി സ്റ്റീൽ പ്ലേറ്റുകളും സ്റ്റീൽ ഗ്ലാസുകളും മാത്രം ഉപയോഗിക്കണം. 

ചടങ്ങുകൾ നടക്കുന്ന സ്ഥലങ്ങളിൽ ജൈവ-അജൈവ മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കാൻ ആവശ്യമായ ബിന്നുകൾ സ്ഥാപിക്കുകയും മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കുകയും വേണം. ഹരിതചട്ടം ഫലപ്രദമായി നടപ്പിലാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലയില എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയതായും ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ അറിയിച്ചു.

Tags