കൽപ്പറ്റയിലെ റിങ് റോഡിന്റെ പണി ഉടൻ ആരംഭിക്കും :കൃഷി വകുപ്പ് മന്ത്രി അഡ്വ : ടി സിദ്ധിഖ്‌

T Siddique MLA

കൽപ്പറ്റ: കൽപ്പറ്റ റിങ് റോഡിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ധിഖ്‌. കൽപ്പറ്റ വെള്ളാരം കുന്ന് പുഴമുടി വഴി പുളിയാർമലയിലേക്ക് പോവുന്ന കൽപ്പറ്റ റിങ് റോഡ് കൽപ്പറ്റ ടൗണിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാവുമെന്നും അദ്ദേഹം പറഞ്ഞു. പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ പാത യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടി യുഡിഎഫ് സർക്കാർ വന്നതിനുശേഷം രണ്ടു സുപ്രധാന യോഗങ്ങൾ നടന്നുവെന്നും, പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ പാത ഉടൻ യാഥാർത്ഥ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐ എൻ ടി യൂ സി യങ് വർക്കേഴ്സ് കൗൺസിൽ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നേതൃപഠന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. ഐ എൻ ടി യൂ സി യങ് വർക്കേഴ്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് സി എ അരുൺദേവ് അധ്യക്ഷത വഹിച്ചു. ഐ എൻ ടി യൂ സി ജില്ലാ പ്രസിഡന്റ് പി പി ആലി മുഖ്യ പ്രഭാഷണം നടത്തി. യങ് വർക്കേഴ്സ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കാർത്തിക് ശശി,സംസ്ഥാന വൈസ് പ്രസിഡന്റ് ഹർഷൽ കോന്നാടൻ,മുത്തലിബ്‌ പഞ്ചാര,സുഹൈൽ കെ പി,പി എം സുജിത്,ഷംസുദ്ധീൻ പി പി,ആഷിഖ് മൻസൂർ,മുഹമ്മദ് ഫെബിൻ,ഉനൈസ് ഓ ടി സന്ധ്യ ലിഷു,രോഷ്‌മ രമേശ്,രമ്യ ജയപ്രസാദ്,ഷബീർ ഇ,അനൂപ് കെ എ സ്,അജിഷ എൻ എ,ശില്പ പടിഞ്ഞാറത്തറ,തുടങ്ങിയവർ സംസാരിച്ചു
 

Tags