കൽപ്പറ്റ ഗവ ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
വയനാട് : കൽപ്പറ്റ ഗവ ഐ.ടി.ഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ മെക്കാനിക് ഡീസൽ തസ്തികയിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം നടത്തുന്നു. എ.ഐ.സി.ടി.ഇ/യു.ജി.സി അംഗീകൃത എൻജിനീയറിങ് കോളേജ്/ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഓട്ടോമൊബൈൽ/ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബി.വോക് അല്ലെങ്കിൽ ബിരുദവും (ഓട്ടോമൊബൈലിൽ സ്‌പെഷ്യലൈസേഷൻ),
tRootC1469263"> ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പരിചയമോ അല്ലെങ്കിൽ എഐസിടിഇ/ അംഗീകൃത സാങ്കേതിക വിദ്യാഭ്യാസ ബോർഡിൽ നിന്ന് ഓട്ടോമൊബൈൽ/ മെക്കാനിക്കൽ (ഓട്ടോമൊബൈലിൽ സ്‌പെഷ്യലൈസേഷൻ) എന്നിവയിൽ മൂന്ന് വർഷത്തെ ഡിപ്ലോമയും ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പരിചയമോ/ മെക്കാനിക് ഡീസൽ ട്രേഡിൽ എൻടിസി/എൻഎസിയും ബന്ധപ്പെട്ട മേഖലയിൽ മൂന്ന് വർഷത്തെ പരിചയവുമാണ് യോഗ്യത. ഈഴവ/തിയ്യ/ബില്ലവ വിഭാഗക്കാർക്കാണ് ഒഴിവ് സംവരണം ചെയ്തിട്ടുള്ളത്. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസലും പകർപ്പുമായി ജനുവരി 15 ന് രാവിലെ 11 ന് ഓഫീസിൽ എത്തണം. ഫോൺ- 04936 205519.
.jpg)


