കൽപ്പറ്റയിൽ ഇനി പൂക്കാലം:വയനാട് ഫ്ളവർ ഷോക്ക് ബൈപ്പാസ് റോഡിൽ വർണ്ണാഭമായ തുടക്കം
വനയനാട് : കൽപ്പറ്റയിൽ ഇനി പൂക്കാലം:വയനാട് ഫ്ളവർ ഷോക്ക് ബൈപ്പാസ് റോഡിൽ വർണ്ണാഭമായ തുടക്കം. വയനാട് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയും സ്നേഹ ഇവൻ്റ്സും ചേർന്നാണ് കാഴ്ചയുടെ വർണ്ണ വസന്തമൊരുക്കി വയനാട് ഫ്ളവർ ഷോ നടത്തുന്നത്.വയനാട് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയും സ്നേഹ ഇവൻ്റ്സും ചേർന്നൊരുക്കുന്ന 39-മത് വയനാട് ഫ്ളവർ ഷോയാണ് കൽപ്പറ്റ ബൈപ്പാസ് റോഡിലെ ഫ്ളവർഷോഗ്രൗണ്ടിൽ നടക്കുന്നത് .
tRootC1469263">പുഷ്പഫല സസ്യ പ്രദർശനം, അമ്യൂസ്മെന്റ് പാർക്ക്, ഫുഡ് കോർട്ട്, എ.ഐ.റോബോർട്ടിക് ഷോ തുടങ്ങി വിപുലമായ പരിപാടികളോടെയാണ് വയനാട് ഫ്ളവർ ഷോ . വയനാട് അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി വൈസ് പ്രസിഡണ്ട് ജോണി പാറ്റാനി, സ്നേഹ ഇവൻ്റ്സ് മാനേജിംഗ് ഡയറക്ടർ ടി. അഫ്സൽ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു.വയനാടിന് വസന്തമൊരുക്കാൻ വർണ്ണപ്പൊലിമയോടെ ആയിരകണക്കിന് പൂക്കളാണ് പുഷ്പോൽസവത്തിൽ ഒരുക്കിയത്. ഒപ്പം മറ്റ് വിനോദങ്ങളുമുണ്ട്. . ഹൈടെക് അമ്യൂസ് മെൻ്റ് , പായസ മേള, കൺസ്യൂമർ മേള, ഫർണ്ണിച്ചർ ഫെസ്റ്റ്, സെൽഫി പോയിൻ്റ്, ബുക്ക് ഫെയർ എന്നിവയും വിവിധ മത്സരങ്ങളുമുണ്ട്.
ഫ്ളവർ ഷോക്ക് തുടക്കം കുറിച്ച് കൽപ്പറ്റ നഗരത്തിൽ വിളംബര ഘോഷയാത്രയും നടത്തി. വയനാട് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റി സെക്രട്ടറി വി.പി. രത്നരാജ് , ട്രഷറർ ഒ.എ വീരേന്ദ്രകുമാർ, പി.പി. ഹൈദ്രു , കെ.കെ.എസ് നായർ, അഷ്റഫ് വേങ്ങോട്ട് തുടങ്ങി വയർ നേതൃത്വം നൽകി. ഡിസംബർ 31 ന് പുതുവത്സരാഘോഷത്തോടെ ഫ്ളവർ ഷോ സമാപിക്കും.
.jpg)

