പെർഫോമിങ് ആർട്സിൽ ഡോക്ടറേറ്റ് നേടി കലാമണ്ഡലം റെസി ഷാജിദാസ്
Dec 15, 2025, 08:50 IST
പുൽപ്പള്ളി : പെർഫോമിങ് ആർട്സിൽ ഡോക്ടറേറ്റ് നേടി കലാമണ്ഡലം റെസി ഷാജിദാസ്.ചെന്നൈ ഗ്ലോബൽ ഹ്യൂമൻ പീസ് യൂണിവേഴ്സിറ്റിയിൽ നിന്നും പെർഫോമിങ്ങ് ആർട്സിൽ ഡോക്ടറേറ്റ് നേടി കലാമണ്ഡലം റെസി ഷാജിദാസ്. പുൽപ്പള്ളി ചിലങ്ക നാട്യ കലാക്ഷേത്രയിൽ നൃത്താധ്യാപികയായി പ്രവർത്തിച്ചുവരുന്നു റെസി ഷാജി ദാസ്.
സ്കൂൾ യുവജനോത്സവങ്ങളിലും, യൂണിവേഴ്സിറ്റി കലോത്സവങ്ങളിലും നിരവധി പ്രതിഭകൾക്ക് നൃത്ത പരിശീലനം നൽകി കലാപരമായി വിദ്യാർത്ഥികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന നൃത്താധ്യാപിക കൂടിയാണ് കലാമണ്ഡലം : റസി ഷാജി ദാസ്.ഭർത്താവ് :പുൽപ്പള്ളി കാരക്കാട് കെ ഡി ഷാജി ദാസ് ( പൊതുപ്രവർത്തകൻ ). മക്കൾ : നർത്തകരായ മാളവിക ഷാജി ദാസും അനൗഷ്ക ഷാജി ദാസും.
.jpg)


