കബിനിവാലി റോട്ടറി ക്ലബ്ബ് ഓണാഘോഷവും കർഷക ദിനാചരണവും സംഘടിപ്പിച്ചു

Kabini Valley Rotary Club organized Onam celebrations and Farmers' Day observances.

മാനന്തവാടി: കബിനിവാലി റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷവും കർഷക ദിനാചരണവും വിവിധ പരിപാടികളോടെ ഫേൺ ട്രീ റിസോർട്ടിൽ സംഘടിപ്പിച്ചു. ക്ലബ് പ്രസിഡന്റ് റോട്ടേറിയൻ ജിൻസ് ഫാൻസി,  ഐ.പി. ഡി ജി. റോട്ടേറിയൻ ബിജോഷ് മാനുവൽ,  ഐ.പി. പി റോട്ടേറിയൻ ഷാജി അബ്രഹാം എന്നിവർ ചേർന്ന് ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

ഓണത്തിന്റെ പാരമ്പര്യവും ആഘോഷത്തിന്റെ സന്തോഷവും വിളിച്ചോതുന്ന വിവിധ കലാപരിപാടികളും രസകരമായ മത്സരങ്ങളും റോട്ടറി അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി സംഘടിപ്പിച്ചു. തുടർന്ന് എല്ലാവരും ഒരുമിച്ച് പങ്കെടുത്ത വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു.

ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കർഷക ദിനാചരണത്തിൽ കർഷകരുടെ മഹത്തായ സേവനങ്ങളെ അനുസ്മരിക്കുകയും കാർഷിക മേഖലയ്ക്ക് ആദരവ് അർപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ നിലനിൽപ്പിനും നാടിന്റെ പുരോഗതിക്കും കർഷകർ നൽകുന്ന വിലപ്പെട്ട സംഭാവനകളുടെ പ്രാധാന്യവും ചടങ്ങിൽ ചൂണ്ടിക്കാട്ടി.

കർഷകരെയും കാർഷിക മേഖലയോടും കൃഷിയോടും ആത്മാർത്ഥമായ സ്നേഹവും പ്രതിബദ്ധതയും പുലർത്തി പ്രവർത്തിച്ച റോറ്റേറിയൻ ഡിഗോൾ  തോമസ്, റോറ്റേറിയൻ രവി വി.ൻ, റോട്ടേറിയൻ സുനിൽ കെ ജി എന്നിവരെ ആദരിച്ചു .സ്നേഹവും സൗഹൃദവും സന്തോഷവും ഒത്തുചേർന്ന ആഘോഷം കബിനി വാലി റോട്ടറി ക്ലബ്ബിന്റെ കുടുംബ സംഗമമായി മാറി. 
 

Tags