വയനാട്ടിൽ കെ-ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന 4, 6 തീയ്യതികളിൽ
വയനാട് : 2025 ഡിസംബർ വരെയുള്ള റെഗുലർ കെ-ടെറ്റ് പരീക്ഷകൾ പാസായവർക്കുള്ള സർട്ടിഫിക്കറ്റ് പരിശോധന ജൂലൈ നാല്, ആറ് തീയ്യതികളിൽ (ശനി, തിങ്കൾ) കൽപറ്റ എസ്.കെ.എം.ജെ. ഹൈ സ്‌കൂളിൽ നടക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. നാലിന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ കാറ്റഗറി-1, ഉച്ചയ്ക്ക് രണ്ട് മുതൽ വൈകുന്നേരം അഞ്ച് വരെ കാറ്റഗറി-2 എന്നിവയുടെയും ജൂലൈ ആറിന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ കാറ്റഗറി-3, ഉച്ചയ്ക്ക് രണ്ട് മുതൽ വൈകുന്നേരം അഞ്ച് വരെ കാറ്റഗറി-4 എന്നിവയുടെയും പരിശോധന നടക്കും.
പരീക്ഷ പാസായവർ യോഗ്യതാ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും റിസൾട്ട് ഡൗൺലോഡ് ചെയ്ത ഷീറ്റും അസ്സൽ ഹാൾ ടിക്കറ്റും പകർപ്പും കൊണ്ടുവരണം. റിലാക്‌സേഷനിലൂടെ പരീക്ഷ പാസായവർ ജാതി സർട്ടിഫിക്കറ്റും ഹാജരാക്കണം. ഫോൺ: 04936 202264.
.jpg)

