വയനാടിന്റെ ജൈനസംസ്കൃതി: പുസ്തക പ്രകാശനം തിങ്കളാഴ്ച

Jain culture of Wayanad: Book launch on Monday
Jain culture of Wayanad: Book launch on Monday


കൽപ്പറ്റ: വയനാട്ടിലെ ജൈനമതസ്ഥരുടെ ചരിത്രവും പ്രത്യേകതകളും വിവരിക്കുന്ന ‘ജൈനസംസ്കൃതി വയനാട്ടിൽ’ പുസ്തകത്തിന്റെ പ്രകാശനം ജൂൺ ഒമ്പതിന് വൈകുന്നേരം മൂന്നിന് നടക്കുമെന്ന് സംഘാടകർ വയനാട് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ശിവരാമൻ പാട്ടത്തിൽ എഴുതിയ പുസ്തകം കൽപറ്റ എസ്.കെ.എം.ജെ ഹൈസ്കൂൾ ജൂബിലി ഹാളിൽ നടക്കുന്ന ചടങ്ങിൽ എഴുത്തുകാരനായ ഒ.കെ ജോണി പ്രകാശനം ചെയ്യും. പി.ഒ ശ്രീധരൻ മാസ്റ്റർ പുസ്തകം ഏറ്റുവാങ്ങും.

tRootC1469263">

 ഐ.എസ്.ആർ.ഒയുടെ എൻ.എസ്.ഐ.എൽ റിട്ട. ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടർ സുമ ദേവകി റാം ഉദ്ഘാടനം ചെയ്യും. പ്രഫ. കെ.ഐ ജയശങ്കർ പുസ്തകം പരിചയപ്പെടുത്തും. സ്കൂൾ പ്രിൻസിപ്പൽ എം.വിവേകാനന്ദൻ അധ്യക്ഷത വഹിക്കും. മീഡിയ വിങ്ങ്സ് ആണ് പ്രസാധകർ. പുസ്തകരചയിതാവ് ശിവരാമൻ പാട്ടത്തിൽ, ഡോ. നിർമൽ കുമാർ ശിവരാമൻ, ഇ.ഡി വെങ്കിടേശൻ, അഭിനവ് കൃഷ്ണൻ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

Tags