വയനാട് ജില്ലാ പോലീസ് കാര്യാലയത്തിനും ബത്തേരി സബ് ഡിവിഷണൽ പോലിസ് ഓഫീസിനും ഐ.എസ്.ഒ സർട്ടിഫിക്കേഷൻ

ISO certification for Wayanad District Police Office and Bathery Sub-Divisional Police Office
ISO certification for Wayanad District Police Office and Bathery Sub-Divisional Police Office

കൽപ്പറ്റ: വയനാട് ജില്ലാ പോലീസ് കാര്യാലയത്തിനും ബത്തേരി സബ് ഡിവിഷണൽ പോലിസ് ഓഫീസിനും അന്താരാഷ്ട്ര അംഗീകാരമായ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിച്ചു. പൊതുജനങ്ങൾക്ക് മികവാർന്നതും സമയബന്ധിതവുമായ സേവനങ്ങൾ ഉറപ്പാക്കിയതിനും, മറ്റു അടിസ്ഥാന സൗകര്യങ്ങളുടെ മികവിനുമാണ് ISO 9001:2015 സർട്ടിഫിക്കേഷൻ ലഭിച്ചത്. പൊലീസിങിൽ ഐ.എസ്.ഒ നിർദേശിക്കുന്ന മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചത് വയനാട് പൊലീസിന് നേട്ടമായി.

tRootC1469263">

ഈ ഓഫിസുകൾ സന്ദർശിക്കുന്ന പൊതുജനങ്ങളുടെ ആവശ്യങ്ങളും പരാതികളും വേഗത്തിൽ സമയബന്ധിതമായി പരിഹരിക്കുന്നതും , അവരോടുള്ള ഉദ്യോഗസ്ഥരുടെ നല്ല പെരുമാറ്റവും,  പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കുമുള്ള മികച്ച ഓഫിസ് സൗകര്യങ്ങളും, രേഖാ പരിപാലനം മെച്ചപ്പെടുത്തുന്നതും, ഓൺലൈൻ സൗകര്യങ്ങളും, സേവന ഗുണ നിലവാരവവും, കാര്യക്ഷമമായ ഭരണ സംവിധാനം, പൊതുജന സൗഹൃദ സമീപനവുമെല്ലാം ഈ അംഗീകാരം നേടുന്നതിനുള്ള കാരണമായെന്ന് ISO ലീഡ് ഓഡിറ്റർ ലിബിൻ ബേബി, ക്ലയന്റ് സർവീസസ് മാനേജർ എ. ആർദ്ര എന്നിവർ അറിയിച്ചു. വയനാട് ജില്ലാ പോലീസ് കാര്യാലയത്തിൽ വെച്ച് iso സർട്ടിഫിക്കേഷൻ ഇവരിൽ നിന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് ഏറ്റുവാങ്ങി. ഡി വൈ എസ് പി മാരായ കെ.ജെ. ജോൺസൺ(ബത്തേരി സബ് ഡിവിഷൻ), എം.എം  അബ്ദുൾ കരീം( ഡി സി ആർ ബി), പി.എൽ. ഷൈജു(കൽപ്പറ്റ), കെ.കെ. അബ്ദുൽ ഷരീഫ്(സ്പെഷ്യൽ ബ്രാഞ്ച്), ടി. എ അഗസ്റ്റിൻ(എസ്.എം.എസ്), എന്നിവരും ജില്ലയിലെ ഇൻസ്‌പെക്ടർ എസ് എച്ച് ഓ മാരും, മറ്റു പോലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഈ നേട്ടം വയനാട് ജില്ലാ പോലീസിന്റെ സമർപ്പണത്തിന്റെയും കൃത്യമായ പ്രവർത്തന രീതികളുടെയും ഫലമാണെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് അറിയിച്ചു. പൊതുജനങ്ങൾക്ക് കൂടുതൽ സുതാര്യവും കാര്യക്ഷമവുമായ സേവനം നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ISO സർട്ടിഫിക്കേഷൻ ലഭിച്ചതോടെ വയനാട് ജില്ലാ പോലീസ് ഓഫീസും, ബത്തേരി സബ് ഡിവിഷണൽ പോലിസ് ഓഫീസും ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്ന പൊതുജന സൗഹൃദ സ്ഥാപനമായി കൂടുതൽ ശക്തിപ്പെടും. പോലീസിന്റെ മറ്റു ഓഫീസുകളും സ്റ്റേഷനുകളും ഉയർച്ചയിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു. 

Tags