വയനാട് ജില്ലയിൽ മഴക്കെടുതിപ്രതിരോധ നടപടികൾക്കായി കൈകോർത്തു റോട്ടറിയും ഹ്യും സെന്ററും

Rotary and HYUM Center join hands for rain-related disaster prevention measures in Wayanad district
Rotary and HYUM Center join hands for rain-related disaster prevention measures in Wayanad district

കല്പറ്റ: വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങൾ ഭൂപ്രകൃതിയിലും കാലാവസ്ഥയിലും ഏറെ വ്യത്യാസമുള്ളതിനാൽ, ഓരോ പ്രദേശത്തിനും അനുയോജ്യമായ മഴക്കേടു പ്രതിരോധ നടപടികൾ സ്വീകരിക്കുന്നത് അനിവാര്യമാണ്. ഈ പശ്ചാത്തലത്തിലാണ് ഹ്യും സെന്റർ വിവിധ പ്രദേശങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് നിരവധി പ്രാദേശിക പദ്ധതികൾ ആരംഭിച്ചത്.

tRootC1469263">

കഴിഞ്ഞ ആറുവർഷമായി ഹ്യും സെന്റർ ദുരന്തനിവാരണ അതോറിറ്റിയുമായി ചേർന്ന് മഴമാപിനികൾ സ്ഥാപിക്കുകയും, ദിവസേന കാലാവസ്ഥാ വിവരങ്ങൾ ശേഖരിക്കുകയും, അതിന്റെ അടിസ്ഥാനത്തിൽ കൃത്യമായ കാലാവസ്ഥ പ്രവചനങ്ങൾ നടത്തുകയും ചെയ്യുന്നു.

ഇതിനെ കൂടുതൽ പ്രാദേശികമായി വ്യാപിപ്പിക്കുന്നതിനായാണ് ഹ്യും സെന്ററും റേട്ടറിയുമായി ചേർന്ന്  പുതിയൊരു പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. മണിക്കുന്ന് മല, കുറുമ്പാലക്കോട്ടെ, തൃശ്ശിലേരി തുടങ്ങിയ മലഞ്ചരിഞ്ഞ പ്രദേശങ്ങളിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നു.

പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം  ജില്ലാ കലക്ടറുടെ ഓഫിസിൽ നടന്നു.ചടങ്ങിൽ റോട്ടറി 3204 ഡിസ്ട്രിക്റ്റ് ഗവർണർ ഡോ. സന്തോഷ് ശ്രീധർ ഹ്യും സെന്റർ ഡയറക്ടർ സി.കെ. വിഷ്ണുദാസിന് ധാരണാപത്രം കൈമാറി. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ലാ കലക്ടർ ടി.ആർ. മേഖലശ്രീ IAS, ഗവർണർ ഇലക്ട് ബിജോഷ് മാനുവൽ, റോട്ടറി ഫൗണ്ടേഷൻ ചെയർ ഡോ. രാജേഷ് സുഭാഷ്, റിട്ട. IAS ഉദ്യോഗസ്ഥൻ ജി. ബാലഗോപാൽ, റോട്ടറി ഭാരവാഹികൾ, Rotary അംഗങ്ങൾ, ഹ്യും സെന്റർ പ്രവർത്തകർ എന്നിവരും പങ്കെടുത്തു.

മഴക്കാല ദുരന്തങ്ങൾ നേരിടാൻ പ്രാദേശിക ജനതയെ സജ്ജമാക്കുന്നതിനും, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഗോള പ്രഭാവം പ്രാദേശികമായി നേരിടുന്നതിനും ഈ സഹകരണ പദ്ധതികൾ ലക്ഷ്യമിടുന്നു.

Tags