വയനാട് സർക്കാർ ഹോമിയോ ആശുപത്രിൽ ഹോമിയോ ഫാർമസിസ്റ്റ് നിയമനം
വയനാട് സർക്കാർ ഹോമിയോ ആശുപത്രിൽ ഹോമിയോ ഫാർമസിസ്റ്റ് നിയമനം
Oct 27, 2025, 19:40 IST
വയനാട് : ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ ഹോമിയോ ആശുപത്രി, ഡിസ്പെൻസറി, പ്രോജക്ടുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഗ്രേഡ് II - ഫാർമസിസ്റ്റ് നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി, എൻ.സി.പി (നേഴ്സ് കം ഫർമസി), സിസിപി (സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫർമസി) എന്നിവയാണ് യോഗ്യത.
tRootC1469263">ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ്, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ, എന്നിവയുടെ അസൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം ഒക്ടോബർ 31 രാവിലെ 10.30ന് കൽപ്പറ്റ സിവിൽ സ്റ്റേഷനിലുള്ള ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 04936 205949.
Pharmacist
.jpg)

