കൽപ്പറ്റയിൽ കനത്ത മഴക്കൊപ്പം വീശിയടിച്ച കാറ്റിൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിൻ്റെ ഷീറ്റുകൾ നിലം പതിച്ചു

Heavy rain and strong winds in Kalpetta caused sheets of the bus stand building to fall to the ground

വയനാട്  ജില്ലയിലെങ്ങും കനത്ത മഴ. മഴയോടൊപ്പം  വീശിയടിച്ച കാറ്റിൽ  കൽപ്പറ്റയിൽ പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിൻ്റെ ഷീറ്റുകൾ ഇളകി നിലം പതിച്ചു.   

കെട്ടിടത്തിൻ്റെ ഒരു ഭാഗത്തെ ആറ്  ഷീറ്റുകളാണ് ഇളകി വീണത്.  വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം.   കനത്ത   മഴയായതിനാൽ യാത്രക്കാർ  ബസ് സ്റ്റാൻഡിൽ കയറി നിന്നതിനാൽ അപകടം ഒഴിവായി..    ആ സമയത്ത് യാത്രക്കാരും വാഹനങ്ങളും കുറവായിരുന്നുവെന്നും സമീപത്തെ കച്ചവടക്കാർ പറഞ്ഞു.

tRootC1469263">

Tags