മാനന്തവാടി ഗവ. കോളേജിൽ അതിഥി അധ്യാപക ഒഴിവ്
Jun 2, 2026, 19:55 IST
വയനാട് : മാനന്തവാടി ഗവ. കോളേജ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഗവ. മോഡൽ ഡിഗ്രി കോളേജ് റൂസയിൽ സൈക്കോളജി, ജോഗ്രഫി വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിർദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം കോളേജിൽ അഭിമുഖത്തിനെത്തണം. ജൂൺ അഞ്ചിന് രാവിലെ 10.30ന് ജോഗ്രഫി വിഷയത്തിന്റേതും ജൂൺ എട്ടിന് രാവിലെ 10.30ന് സൈക്കോളജിയുടെയും അഭിമുഖം നടക്കും.
.jpg)

