മേപ്പാടി ഗവ പോളിടെക്‌നിക് കോളെജിൽ അതിഥി അധ്യാപക നിയമനം

teacher

വയനാട് : മേപ്പാടി ഗവ പോളിടെക്‌നിക് കോളെജിൽ കമ്പ്യൂട്ടർ എൻജിനീയറിങ് വിഭാഗത്തിൽ ഡെമോൺസ്‌ട്രേറ്റർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. മൂന്ന് വർഷത്തെ എൻജിനീയറിങ് ഡിപ്ലോമയാണ്  യോഗ്യത. മത്സരപരീക്ഷയും കൂടിക്കാഴ്ചയും ഉണ്ടായിരിക്കും. ഉദ്യോഗാർഥികൾ യോഗ്യത സർട്ടിഫിക്കറ്റിന്റെ അസലും പകർപ്പുമായി നവംബർ ഏഴിന് രാവിലെ 11 ന് കോളേജിൽ എത്തണം. ഫോൺ- 04936 282095, 9400006454.

Tags