ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് രക്തദാതാക്കളെ ആദരിച്ചു

Dr. Moopen's Medical College honored blood donors
Dr. Moopen's Medical College honored blood donors

മേപ്പാടി: ലോക രക്ത ദാതാക്കളുടെ ദിനാചാരണത്തിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗവും ആസ്റ്റർ വോളന്റിയേഴ്‌സും സംയുക്തമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. "രക്തം നൽകാം, പ്രതീക്ഷ നൽകാം, ഒരുമിച്ച് ജീവൻ രക്ഷിക്കാം" എന്ന 2025-ലെ ലോക രക്തദാന ദിനത്തിന്റെ മഹത്തായ സന്ദേശം ഉയർത്തിപ്പിടിച്ചുക്കൊണ്ട്  നിസ്വാർത്ഥമായി വർഷത്തിൽ 3 കൂടുതൽ തവണ രക്തം ദാനം ചെയ്ത് അനേകം ജീവനുകൾക്ക് താങ്ങും തണലുമായ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 24  രക്തദാതാക്കളെ  ആദരിച്ചു. 

tRootC1469263">

മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ്‌ നാരായണൻ, വൈസ് പ്രിൻസിപ്പാൾ ഡോ. പ്രഭു. ഇ,  അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. എലിസബത് ജോസഫ് എന്നിവർ സർട്ടിഫിക്കറ്റുകളും ഫലകങ്ങളും വിതരണം ചെയ്തു. ഒപ്പം മെഡിക്കൽ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബും അരങ്ങേറി. അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. അരുൺ അരവിന്ദ്, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ മെഡിക്കൽ ഓഫീസർ ഡോ. ഗിരിജ സി, പതോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. നബീൽ, ബ്ലഡ്‌ സെന്റർ മാനേജർ റോബിൻ ബേബി, ആസ്റ്റർ വളന്റിയർ ലീഡ് മുഹമ്മദ്‌ ബഷീർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
 

Tags