വന്യമൃഗ ശല്യത്തിനെതിരെ കത്തോലിക്ക കോൺഗ്രസ് കളക്ടറേറ്റിലേക്ക് പ്രതിഷേ മാർച്ചും ധർണ്ണയും നടത്തി

Catholic Congress holds protest march and dharna to Collectorate against wildlife harassment
Catholic Congress holds protest march and dharna to Collectorate against wildlife harassment

കൽപ്പറ്റ: വർദ്ധിച്ചുവരുന്ന വന്യ മൃഗ ആക്രമണത്തിൽ നിന്ന് വയനാടൻ കർഷക ജനതയെ രക്ഷിക്കണമെന്ന്ആവശ്യപ്പെട്ടുകൊണ്ട് കത്തോലിക്ക കോൺഗ്രസ് കൽപ്പറ്റ സോണിൻ്റെ നേതൃത്വത്തിൽ ,കൽപ്പറ്റ കളക്ടറേറ്റിലേക്ക് പ്രതിഷേ മാർച്ചും ധർണ്ണയും നടത്തി. വന്യജീവികളെ വനത്തിൽ സംരക്ഷിക്കുക. 

വനത്തോട് ചേർന്ന് താമസിക്കുന്നവർക്ക് ഒരു കോടി രൂപയുടെ സൗജന്യ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുക. വന്യമൃഗം നശിപ്പിക്കുന്ന കാർഷികവിളകൾക്ക് മാർക്കറ്റ് വിലക്ക് തുല്യമായ ഇൻഷുറൻസ് ഏർപ്പെടുത്തുക .യുദ്ധകാല അടിസ്ഥാനത്തിലുള്ള ഫെൻസിംഗ്  നിർമ്മാണവും സംരക്ഷണവും. പ്രാദേശിക വന്യ മൃഗ അക്രമണ പ്രതിരോധ സേന രൂപീകരിക്കുക .വനം വകുപ്പ് നിർമ്മാണ പ്രവർത്തികളിൽ സോഷ്യൽ ഓഡിറ്റ് എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കത്തോലിക്കാ കോൺഗ്രസ് നടത്തുന്ന സമരപരിപാടികളുടെ തുടക്കമാണ് പ്രതിഷേധ മാർച്ചും ധണ്ണയും.
 പ്രതിഷേധ റാലി കൽപ്പറ്റ ഫെറോന വികാരി ഫാ. ജോഷി പെരിയപ്പുറം ഉദ്ഘാടനം ചെയ്തു. തരിയോട് ഫെറോന പ്രസിഡണ്ട് മാത്യു ചോമ്പാല അധ്യക്ഷത വഹിച്ചു.


കളക്ടറേറ്റ് പടിക്കൽ നടത്തിയ ധർണ്ണ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡൻ്റ് ഡോക്ടർ സാജു കൊല്ലപ്പള്ളി ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ ഫെറോന പ്രസിഡൻറ് സജി ഫിലിപ്പ് അധ്യക്ഷത വഹിച്ചു .അഡ്വ. ജിജിൽ കിഴക്കരക്കാട്ട് മുഖ്യപ്രഭാഷണം നടത്തി .ഫാ .ജോബി മുക്കാട്ടുകാവുങ്കൽ , (രൂപത ഡയറക്ടർ) ഫാ. ടോമിപുത്തൻപുര (മേഖലാ ഡയറക്ടർ) ഫാ:സണ്ണി മഠത്തിൽ നെടുമ്പാല ,ഫാ:സജി ഇളയിടത്ത്, കുറുമ്പാലക്കോട്ട ഫാദർ കിരൺ തൊണ്ടിപ്പറമ്പിൽ (അസിസ്റ്റൻറ് ഡയറക്ടർ കൽപ്പറ്റ മേഖല) ജോൺസൺ കുറ്റിക്കാട്ടിൽ ,ആൻറണി പാറയിൽ, KCYM  മേഖല പ്രസിഡണ്ട് റിജിൽ,ബിനു ഏറണാട്ട് രൂപതാ സെക്രട്ടറി തോമസ് പട്ടമന എന്നിവർ പ്രസംഗിച്ചു .
 

Tags

News Hub