പഹൽഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ബി ജെ.പിക്ക് ഒഴിഞ്ഞുമാറാൻ ആവില്ലെന്ന് സി.പി.ഐ.എം എൽ

CPI(M) says BJP cannot shirk responsibility for Pahalgam terror attack
CPI(M) says BJP cannot shirk responsibility for Pahalgam terror attack


കൽപ്പറ്റ: ജമ്മു കാശ്മീരിൽ കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലാണ് പോലീസും മുഴുവൻ സേനകളും.  അവിടെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ബി.ജെ.പിക്ക് ഒഴിഞ്ഞുമാറാൻ ആ കില്ലെന്ന് സി പി ഐ എം എൽ ആരോപിച്ചു.  കാശ്മീരിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് പോലും സുരക്ഷ ഒരുക്കാൻ  കഴിയാത്ത സ്ഥിതിയിലേക്ക് കേന്ദ്രസർക്കാരിൻറെ വീമ്പ് പറച്ചിൽ എത്തിച്ചേർന്നിരിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.  

tRootC1469263">

ജനങ്ങൾക്കെതിരെ ക്രോധം മുഴക്കുന്ന സർക്കാർ ഭീകരവാദികൾക്ക് മുന്നിൽ മുട്ടുമടക്കി നിരപരാധികളെ ക്രൂരമായി കൊലയ്ക്ക് വിട്ടുകൊടുത്തതിന് ജനങ്ങളോട് മാപ്പ് പറയണമെന്നും പാർട്ടിയാവശ്യപ്പെട്ടു.  നിരപരാധികളെ വെടിവെച്ച് കൊന്ന ക്രൂരതയെ ശക്തമായി അപലിക്കുന്നതായും കുറ്റവാളികളെ നിയമത്തിനു മുന്നിൽ എത്തിക്കാൻ സർക്കാർ തയ്യാറാകണമെന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു .സെക്രട്ടറി പി.പി കുഞ്ഞിരാമൻ റിപ്പോർട്ട് അവതരിപ്പിച്ചു. അധ്യക്ഷനായിരുന്നു. കെ പി സത്യൻ, പി എം ആലി, പി വി തോമസ് തുടങ്ങിയവർ സംസാരിച്ചു.

Tags