മാതൃക വയനാട് ടൗൺഷിപ്പിന്റെ നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നു ; 283 വീടുകളുടെ വാർപ്പ് പൂർത്തിയായി

wayanad landslide

വയനാട് : ഏൽസ്റ്റൺ എസ്റ്റേറ്റിലെ മാതൃക ടൗൺഷിപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായി ഉയരുന്ന ടൗൺഷിപ്പിൽ 283 വീടുകളുടെ വാർപ്പ് പൂർത്തിയായി. അഞ്ച് സോണുകളിലായാണ് നിർമ്മാണ  പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. 1500 ലധികം തൊഴിലാളികളാണ് ദിവസേന ടൗൺഷിപ്പ് നിർമ്മാണത്തിന്റെ ഭാഗമാവുന്നത്. ദിവസവും അഞ്ച് മുതൽ പത്തു വരെ വീടുകളുടെ  വാർപ്പ് പൂർത്തീകരിക്കുന്നുണ്ട്. വാർപ്പ് കഴിഞ്ഞ വീടുകളിൽ പ്ലംബിങ്, തേപ്പ്, ഫ്‌ലോറിങ് എന്നിവ അതിവേഗം പൂർത്തിയാകുന്നു.

tRootC1469263">

വീടുകളുടെ എർത്ത് വർക്ക്, പ്ലെയിൻ സിമന്റ് കോൺക്രീറ്റ് പ്രവൃത്തികൾ, ഷിയർ വാൾ പ്രവർത്തികളും പുരോഗമിക്കുകയാണ്.
ടൗൺഷിപ്പിലെ പ്രാധാന റോഡിൽ ഇലക്ട്രിക്കൽ ഡക്ട് നിർമ്മാണവും സൈഡ് ഡ്രെയിൻ നിർമ്മാണവും പുരോഗമിക്കുകയാണ്. ആകെ 11.423 കിലോമീറ്റർ റോഡുകളാണ് ടൗൺഷിപ്പിൽ നിർമ്മിക്കുക. ഒൻപത് ലക്ഷം ലിറ്റർ ശേഷിയിൽ നിർമ്മിക്കുന്ന കുടിവെള്ള സംഭരണി, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, ഓവുച്ചാൽ എന്നിവയുടെ നിർമാണവും ഏൽസ്റ്റണിൽ പുരോഗമിക്കുകയാണ്.

Tags