ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിർമ്മാണ പ്രവൃത്തി പൂർത്തിയാക്കണം: റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികൾ

Construction work on Chennalod-Oottupara road must be completed: People's representatives march for the road
Construction work on Chennalod-Oottupara road must be completed: People's representatives march for the road

കൽപ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിർമ്മാണ പ്രവർത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികൾ. സി ആർ ഐ എഫ് ഫണ്ടിൽ ഉൾപ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റർ റോഡാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം നിർമ്മാണം വൈകുന്നത്. 

tRootC1469263">

റോഡുമായി ബന്ധപ്പെട്ട് നിരവധി തവണ അധികൃതർക്ക് നിവേദനങ്ങൾ നൽകിയെങ്കിലും ഉദ്യോഗസ്ഥ തലത്തിൽ ഗുരുതര വീഴ്ചകളാണുണ്ടായത്. ഇതേ തുടർന്നാണ് ജനപ്രതിനികൾ വ്യത്യസ്ത സമരവുമായി ചുരമിറങ്ങിയത്. കോട്ടത്തറ പഞ്ചായത്തിലെയും തരിയോട് പഞ്ചായത്തിലെയും ജനപ്രതിനിധികളാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ കൊടുവള്ളി ഓഫീസിന് മുമ്പിലെത്തി പ്രതിഷേധിച്ചത്. അഡ്വ. ടി സിദ്ധിഖ് എം എൽ എ ഉദ്ഘാടനം ചെയ്തു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രനീഷ് അധ്യക്ഷനായിരുന്നു. 

തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി സുരേഷ്മാസ്റ്റർ, എം കെ മുരളിദാസൻ, കെ ടി വിനോദ് മാസ്റ്റർ, അബ്ദുള്ള വൈപ്പടി, കോട്ടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ബി നസീമ, സി. സി. തങ്കച്ചൻ, ഷാജി വട്ടത്തറ,  മുബഷീർ എ കെ, പുഷ്പ മനോജ് തുടങ്ങിയവർ സംസാരിച്ചു. സ്ഥിരം സമിതി അംഗങ്ങളായ ഹണി ജോസ്, രാധ പുലിക്കോട്, ഇ.കെ വസന്ത, സുരേഷ് ബാബു വാളൽ, ഇ എഫ് ബാബു, സി.കെ ഇബ്രാഹിം, ഇബ്രാഹിം തുരുത്തിയിൽ, വി.സി. അബൂബക്കർ ഹാജി, മമ്മൂട്ടി ഉത്ത, സംഗീത് സോമൻ, ആന്റണി ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി. റോഡിന്റെ നിർത്തിവെച്ച പ്രവൃത്തികൾ 15 ദിവസത്തിനകം ആരംഭിക്കുമെന്നും നിർമ്മാണ പ്രവൃത്തി പൂർണമായും 2025 ഡിസംബർ 15 അകം പൂർത്തീകരിക്കുമെന്നും അധികാരികളിൽ നിന്നും രേഖാമൂലം ഉറപ്പ് ലഭിച്ചതോടോയാണ് സമരം അവസാനിപ്പിച്ച് ജനപ്രതിനിധികളും മടങ്ങിയത്.
 

Tags