ചീയമ്പം സർവ്വമത തീർത്ഥാടന കേന്ദ്രത്തിൽ പെരുന്നാൾ 24- ന് തുടങ്ങും

google news
asg


പുൽപ്പള്ളി:സർവ്വമത തീർത്ഥാടനകേന്ദ്രമായ ചീയമ്പം മോർ ബസ്സേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ ഓർമപ്പെരുന്നാൾ  സെപ്റ്റംബർ 24 മുതൽ ഒക്ടോബർ മൂന്നുവരെ വിവിധ പരിപാടികളോടെ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പൊലീത്ത, അങ്ക മാലി ഭദ്രാസനാധിപൻ മാത്യൂസ് മോർ അഫ്രേം മെത്രാപ്പോലീത്ത, യെരുശലേം ഭദ്രാസനാധി പൻ മാത്യൂസ് മോർ തീമോത്തിയോസ് മെത്രാപ്പൊലീത്ത എന്നി വർ  വിവിധ ദിവസങ്ങളിൽ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും.

സെപ്റ്റംബർ 24 മുതൽ 30 വരെ എല്ലാദിവസവും രാവിലെ 11 മുതൽ 2.30 വരെ ബൈബിൾ കൺവെൻഷനും ഉണ്ടാകും.മലമ്പാർ ഭദ്രാസന വൈദീക ഗോസ്പൽ ടീo- ആത്മീയ മന്ന -നേതൃത്വം നല്കും.
24-ന് രാവിലെ ഏഴിന് പ്രഭാതപ്രാർഥന, എട്ടിന് വിശുദ്ധ മൂന്നിന്മേൽ കുർബാന, 11.30 ന് കൊടി ഉയർത്തൽ, 11.45- ന് ബൈബിൾ കൺവെൻഷൻ ഉദ്ഘാടനം, 2.30-ന് സമാപന പ്രാർഥന, ഏഴിന് സന്ധ്യാപ്രാർത്ഥ ന, 8.30-ന് ആശീർവാദം. 25 മുതൽ 30 വരെ എല്ലാദിവസവും രാവിലെ ഏഴിന് പ്രഭാതപ്രാർഥന, എട്ടിന് വിശുദ്ധ കുർബാന, മധ്യ സ്ഥപ്രാർഥന, 11-ന് ബൈബിൾ
കൺവെൻഷൻ, ധ്യാനം, 2.30- ന് സമാപന പ്രാർഥന, 8.30-ന് ആശീർവാദം.
ഒക്ടോബർ ഒന്നിന് രാവിലെ ഏഴിന് പ്രഭാതപ്രാർഥന, എട്ടിന് വിശുദ്ധകുർബാന, മധ്യസ്ഥ പ്രാർഥന, 10.30-ന് രക്തദാനം, 11-ന് മെഡിക്കൽ ക്യാമ്പ്, 1.30- ന് മലബാർ ഭദ്രാസന യുവജന സംഗമം, ഏഴിന് സന്ധ്യാപ്രാർത്ഥന, ആശീർവാദം. 

രണ്ടിന് രാവിലെ 8.15 ന് വടക്കൻ മേഖല തീർത്ഥാടകർക്ക് സ്വീകരണം.  8.30-ന് വിശുദ്ധ മുന്നിൻമേൽ കുർബാന . 3 ന് രാവിലെ 7.30-ന് പ്രഭാതപ്രാർത്ഥന, 8.15-ന് തെക്കൻ മേഖല തീർഥാടകർക്ക് സ്വീകരണം, 8.30-ന്  വിശുദ്ധ മൂന്നിന്മേൽ കുർബാന- മാത്യൂസ് മോർ അപ്രേം മെത്രാപ്പോലിത്ത മുഖ്യകാർമ്മികത്വം വഹിക്കും. 10.30 ന് പ്രത്യേക മധ്യസ്ഥ പ്രാർത്ഥന. 12.30 ന് പെരുന്നാൾ പ്രദക്ഷിണം. 1.15 ന് പാച്ചോർ നേർച്ച . 

 11.30- എക്യുമെനിക്കൽ സംഗീതമത്സരം, സുവിശേഷഗാനമത്സരം, പ്രസംഗമത്സരം.സമാപനസമ്മേളനം, സമ്മാനദാനം. ഏഴിന് സന്ധ്യാപ്രാർഥന, 8.15-ന് ആഘോഷമായ പെരുന്നാൾ റാസ, 9.30-ന് ആശീർവാദം.ഒക്ടോബർ മൂന്നിന് രാവിലെ 7.30-ന് പ്ര ഭാതപ്രാർഥന, 8.15-ന് തെക്കൻ മേഖലാ തീർഥാടകർക്ക് സ്വീക രണം, 8.30-ന് വിശുദ്ധ മൂന്നിന്മേൽ കുർബാന, 10.30-ന് മധ്യസ്ഥപ്രാർഥന, 11-ന് പ്രസംഗം, 12.30-ന് പെരുന്നാൾ പ്രദക്ഷിണം. പാച്ചോർ നേർച്ച. 3 മണിക്ക് കൊടി താഴ്ത്തുന്നതോടെ പെരുന്നാൾ സമാപിക്കും. വികാരി ഫാദർ മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി, പി .എഫ്. തങ്കച്ചൻ പുഞ്ചായി കരോട്ട് ( ട്രസ്റ്റി ),പി .വൈ . യൽദോസ് പരത്തുവയൽ (സെക്രട്ടറി ),റെജി ആയത്തു കുട്ടിയിൽ (പബ്ലിസിറ്റി കൺവീനർ) എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Tags