ചന്ദനത്തോട് മൃഗവേട്ട നാലാം പ്രതിയും റിമാൻഡിൽ
പേരിയ ചന്ദനത്തോട് വനഭാഗത്തുനിന്നും 2023 നവംബർ മാസം പുള്ളിമാനിനെ തോക്ക് ഉപയോഗിച്ച് വേട്ടയാടി കൊന്നു കാറിൽ കടത്തിക്കൊണ്ടു പോകുന്നതിനിടയിൽ തടയാൻ ശ്രമിച്ച വരയാൽ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറെയും സ്റ്റാഫിനെയും വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ ആച്ചി എന്ന് വിളിപ്പേരുള്ള അബ്ദുൽ അസീസ് S/o അബ്ദുൽ റഹ്മാൻ പുതിയോട്ടിൽ പേര്യ എന്നയാൾ കോടതിയിൽ കീഴടങ്ങി. ഒരു വർഷത്തിലധികമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.
മൃഗവേട്ട നടത്തി പുള്ളിമാനിനെ വെടിവെച്ചുകൊന്ന് കടത്തിക്കൊണ്ടു പോകുവാൻ ഉപയോഗിച്ച അർബൻ ക്രൂയിസർ എന്ന കാർ അബ്ദുൽ അസീസ് ആണ് ഓടിച്ചിരുന്നത് എന്ന് പേര്യ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീ.സനൂപ് കൃഷ്ണൻ പറഞ്ഞു. കോടതി പ്രതിയെ റിമാൻഡിൽ പാർപ്പിച്ചിരിക്കുകയാണ്. ഇതുവരെ ഈ കേസിൽ 4 പ്രതികളെ പിടികൂടിയിട്ടുണ്ട്.