ബൈരക്കുപ്പ പാലം ഉടൻ യാഥാർത്ഥ്യമാകും : എം പി പ്രിയങ്ക ഗാന്ധി

Priyanka's giving seat to I.C. Balakrishnan and directly campaigning is unacceptable; NM Vijayan's family says they will go on hunger strike

വയനാട് : കേരള-കർണ്ണാടക സർക്കാരുകളുടെ ഏകോപനത്തോടെ ബൈരക്കുപ്പ പാലത്തിനായുള്ള സാധ്യതകൾ പരിശോധിച്ചതായും സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് ഉപയോഗപ്പെടുത്തി പദ്ധതി വേഗത്തിൽ യാഥാർത്ഥ്യമാകുമെന്നും എം.പി പ്രിയങ്ക ഗാന്ധി വാദ്ര പറഞ്ഞു. കളക്ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന ദിശ യോഗത്തിൽ സംസാരിക്കുകയായിരുന്നു എം.പി. ബൈരക്കുപ്പ പാലവുമായി ബന്ധപ്പെട്ട് വിഷയത്തിൽ കർണ്ണാടക മുഖ്യമന്ത്രിക്ക് കത്തയക്കുകയും പദ്ധതി പ്രദേശം നേരിട്ട് സന്ദർശിക്കുകയും ചെയ്തു. കർണ്ണാടക ഭാഗത്ത് നിന്നുള്ള വന ഭൂമിയിലൂടെയുള്ള വഴിക്ക് പകരമായി റവന്യൂ ഭൂമിയിലൂടെയുള്ള പാത കണ്ടെത്തിയതായും പദ്ധതിയ്ക്കായി വേഗത്തിൽ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എം.പി പറഞ്ഞു.  ചുരം-ബൈപ്പാസ് റോഡ്, തളിപ്പുഴ-ചിപ്പിലിത്തോട് റോഡുകളുട നിർമ്മാണ താമസം കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. പിഎം ജൻമൻ പദ്ധതികൾക്ക് കീഴിലെ ഫണ്ട് വൈകൽ, കാപ്പി കർഷകരുടെ പ്രതിസന്ധികൾ സംബന്ധിച്ച് കേന്ദ്ര മന്ത്രിയുമായി ചർച്ച നടത്തിയതായും എം.പി യോഗത്തിൽ അറിയിച്ചു.  

വയനാട് മെഡിക്കൽ കോളേജ്, ട്രൈബൽ യൂണിവേഴ്‌സിറ്റി എന്നിവയുടെ തുടർ പ്രവർത്തനങ്ങൾ, ജില്ലയിലെ വിവിധ പദ്ധതികളുടെ പുരോഗതി സംബന്ധിച്ച്  സംസ്ഥാന മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തിട്ടുണ്ട്. ട്രൈബൽ യൂണിവേഴ്‌സിറ്റിയെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്‌സലൻസായി മാറ്റി ഗോത്ര വിഭാഗത്തിന്റെ സംസ്‌കാരം- പാരമ്പര്യം സംരക്ഷിച്ച് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നകയാണ് ലക്ഷ്യമെന്നും എം പി പറഞ്ഞു. ദേശീയ ആരോഗ്യ ദൗത്യത്തിന് ഫണ്ട്  അനുവദിക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കുൽ, ആയുഷ്മാൻ ഭാരത് കുടിശ്ശിക തീർപ്പാക്കൽ, ആശാ വർക്കർമാർക്കുള്ള ഇൻസെന്റീവ് കുടിശ്ശിക ലഭ്യമാക്കൽ എന്നിവ വേഗത്തിൽ പരിഹരിക്കാമെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി  ഉറപ്പുനൽകിയതായി എം.പി പറഞ്ഞു.

കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർക്ക് എം.പി നിർദേശം നൽകി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ  ജില്ലയിലെ 37,033 കുടുംബങ്ങൾക്ക് തൊഴിൽ നൽകിയതായും ഇതുവഴി 8,50,127 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കപ്പെട്ടതായും  പ്രൊജക്ട് കോ-ഓർഡിനേറ്റർ അറിയിച്ചു. കുടിവെള്ളം, വിദ്യാഭ്യാസം, പൊതുജനാരോഗ്യം, ശുചിത്വം, റോഡ് തുടങ്ങി  ജനങ്ങളുടെ പ്രാദേശിക ആവശ്യങ്ങൾക്കായുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് എം.പിയുടെ പ്രാദേശിക വികസന പദ്ധതിയിൽ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നടപ്പാക്കാനായി നിർദ്ദേശിച്ച 62 പദ്ധതികളിൽ നിന്നും 47 പദ്ധതികൾക്ക് അനുമതി ലഭിച്ചു. 

ഇതിൽ എട്ട് പ്രൊജക്ടുകൾ പൂർത്തിയാക്കുകയും 39 പദ്ധതികൾ പുരോഗമിക്കുന്നതായും യോഗത്തിൽ വിലയിരുത്തി. വയനാട് പാക്കേജിലൂടെ ജില്ലയുടെ വികസനത്തിനായി 2022-2026 കാലയളവിൽ ആകെ 116 പദ്ധതികൾക്കായി 18,644.30 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഇതിൽ ആറ് പദ്ധതികൾ പൂർത്തിയാവുകയും 110 എണ്ണം പുരോഗമിക്കുകയും ചെയ്യുന്നുണ്ട്. നാഷണൽ ഹെൽത്ത് മിഷൻ മുഖേന പുൽപള്ളി സി.എച്ച്.സി ബി.എഫ്.എച്ച്.സിയാക്കി മാറ്റുന്ന പ്രവർത്തിന്റെ  95 ശതമാനം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. കൽപ്പറ്റ ജനറൽ ആശുപത്രിയിലെ ദ്രവ മാലിന്യ പ്ലാന്റ് സ്ഥാപിക്കൽ, മാനന്തവാടിയിൽ മോഡേൺ മോർച്ചറി കോംപ്ലക്‌സ് നിർമ്മാണം തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനങ്ങൾ നടക്കുന്നതായും കൽപ്പറ്റ ജനറൽ ആശുപത്രിയിൽ 50 കിടക്കകളോടെയുള്ള ക്രിട്ടിക്കൽ കെയർ ബ്ലോക്കിന് 20.94 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായും അധികൃതർ അറിയിച്ചു.

പ്രധാൻ മന്ത്രി ആവാസ് യോജന, പി.എം.എ.വൈ, പി.എം-ജൻമൻ, പ്രധാൻ മന്ത്രി കൃഷി സിഞ്ചായീ യോജന,  പ്രധാൻ മന്ത്രി ഗ്രാം സഡക് യോജന പദ്ധതി, ഉച്ചഭക്ഷണ പദ്ധതികൾ യോഗത്തിൽ വിലയിരുത്തി. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ആൻഡ് മിഷൻ ശക്തി പദ്ധതി ജില്ലയിൽ മികച്ച രീതിയിൽ നടപ്പാക്കുന്നതിന് അധികൃതരെ എം.പി യോഗത്തിൽ അഭിനന്ദിച്ചു. വിവിധ പദ്ധതികളുടെ പ്രവർത്തന പുരോഗതി യോഗത്തിൽ അവലോകനം ചെയ്തു. കളക്ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സദ്ധീഖ്, എം.എൽ.എമാരായ ഐ.സി ബാലകൃഷ്ണൻ, ഉഷ വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്റ്റർ ഡി.ആർ മേഘശ്രീ, എ.ഡി.എം ക അജീഷ്, ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ  പങ്കെടുത്തു.

Tags