കർഷകനെ മറന്ന് നവകേരള സദസ്സ് നടത്തുന്നവർ സ്വന്തം നിലനിൽപ്പും മറന്നു പോകുന്നുവെന്ന് ഭാരതീയ കിസാൻ സംഘ്

google news
sa

കൽപ്പറ്റ: കർഷകനെ മറന്ന് നവകേരള സദസ്സ് നടത്തുന്നവർ സ്വന്തം നിലനിൽപ്പും മറന്നു പോകുന്നുവെന്ന് ഭാരതീയ കിസാൻ സംഘ് .  കർഷക വിരുദ്ധ സർക്കാരിൻ്റെ ആർഭാടത്തിലും ധൂർത്തിലും പ്രതിഷേധിച്ച് നെൽകർഷക സമിതിയുമായി ചേർന്ന് സംഘ് കലക്ട്രേറ്റ് മാർച്ച് നടത്തി. 

കേരള സർക്കാരിൻ്റെ നെൽകർഷകരോടുള്ള കടുത്ത അവഗണനയിലും കർഷകരെ കടക്കെണിയിലകപ്പെടുത്തി ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സാഹചര്യം സൃഷ്ടിക്കുന്ന സർക്കാർ നടപടിയിലും പ്രതിഷേധിച്ചാണ്  ഭാരതീയ കിസാൻ സംഘും കേരള നെൽ കർഷക സമിതിയും സംയുക്തമായി വയനാട് ജില്ലാ കളക്ടറേറ്റിലേക്ക് ധർണ നടത്തിയത്.       

കിസാൻ സംഘ് ജില്ലാകമ്മിറ്റി അംഗം എം പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. കെ ബാലൻ മാസ്റ്റർ അധ്യക്ഷനായി. എം രവികുമാർ, പി കെ അച്യുതൻ, എം ദാമോദരൻ, ഉണ്ണികൃഷ്ണൻ മാവറ, എ വി രവിചന്ദ്രൻ എന്നിവർ സംസാരിച്ചു.     കർഷകൻ മരിച്ചുവീഴുമ്പോൾ ധൂർത്തും ആർഭാടവും കൊണ്ട് മന്ത്രി സഭ നവകേരള സദസ്സ് നടത്തി ആനന്ദിക്കുകയാണന്ന്  നേതാക്കൾ ആരോപിച്ചു.
 

Tags