നിയമസഭാ തിരഞ്ഞെടുപ്പ് : വയനാട് ജില്ലയിലെ സ്ഥാനാർത്ഥികളുടെ വരവ് ചെലവ് കണക്ക് അനുരഞ്ജനം 30നും ജൂൺ ഒന്നിനും നടക്കും
May 27, 2026, 19:25 IST
വയനാട് : 2026 നിയമസഭാ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികളുടെ വരവ് ചെലവ് കണക്കുകളുടെ അനുരഞ്ജനം മെയ് 30, ജൂൺ ഒന്ന് തിയതികളിൽ കളക്ടറേറ്റ് ആസൂത്രണഭവൻ പഴശ്ശി ഹാളിൽ നടക്കും നടത്തും.
സുൽത്താൻ ബത്തേരി നിയമസഭാ മണ്ഡലത്തിലേത് മെയ് 30ന് രാവിലെ പത്ത് മണിക്കും കൽപറ്റ നിയമസഭാ മണ്ഡലത്തിലേത് ജൂൺ ഒന്നിന് രാവിലെ പത്ത് മണിക്കും മാനന്തവാടി നിയമസഭാ മണ്ഡലത്തിലേത് ജൂൺ ഒന്നിന് ഉച്ചക്ക് 2.30നും നടക്കും. സ്ഥാനാർത്ഥികളോ അംഗീകൃത ഏജന്റുമാരോ ബന്ധപ്പെട്ട രേഖകളുമായി എത്തണമെന്ന് ഇലക്ഷൻ എക്‌സ്‌പെന്റീച്ചർ നോഡൽ ഒഫീസർ അറിയിച്ചു.
.jpg)

