യുവാവിനെ അക്രമിച്ചു പരിക്കേൽപ്പിച്ച കേസ്: ഒളിവിലായിരുന്ന രണ്ട് പേർ കൂടി പിടിയിൽ
Dec 4, 2025, 12:30 IST
ബത്തേരി: യുവാവിനെ അക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന രണ്ട് പേർ കൂടി പിടിയിൽ. കുപ്പാടി, ആലക്കൽ വീട്ടിൽ, അശ്വിൻ, നെന്മേനി, മാക്കുറ്റി, കൊളക്കാടൻ വീട്ടിൽ, കെ.എസ്. ആദിൽ(25) എന്നിവരെയാണ് ബത്തേരി എസ്.ഐ രാംകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. അശ്വിനെ ചൊവ്വാഴ്ച മൈസൂരിൽ നിന്നും ആദിലിനെ മാക്കുറ്റിയിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.
tRootC1469263">24.11.2025 തീയതി രാത്രിയാണ് ബത്തേരി ഗാന്ധി ജംഗ്ഷനിൽ വെച്ച് നെല്ലറച്ചാൽ സ്വദേശിയെ അക്രമിസംഘം കൈകൊണ്ടടിച്ചും ചവിട്ടിയും ആയുധം കൊണ്ട് തലക്കടിച്ചും പരിക്കേൽപ്പിച്ചത്. കേസിൽ കൃഷ്ണഗിരി, പാതിരിപ്പാലം, കൈതകാട്ടിൽ വീട്ടിൽ, നവീൻ ദിനേഷ്(24)നെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.
.jpg)

