വൈകല്യങ്ങളെ തോൽപ്പിച്ച് വിജയം: അശ്റിൻ ലിയാനക്ക് അഭിനന്ദനവുമായി ബദ്റുൽഹുദ: പഠന ചെലവുകൾ ഏറ്റെടുക്കും

sss

പനമരം: പനമരം ചങ്ങാടക്കടവ് - പരക്കുനി താമസിക്കുന്ന കോന്തിയോടൻ അബ്ദുൽ അസീസിൻ്റെ മകൾ അശ്റിൻ ലിയാനക്ക് SSLC പരീക്ഷയിൽ 9 A+ ഉണ്ട്. നേരിയ വ്യത്യാസത്തിലാണ് ഹിന്ദിയിൽ മാത്രം A+ നഷ്ടമായത് 2019ൽ ഉണ്ടായ പ്രളയ സമയത്താണ് പനി ബാധിച്ച് ഇൻഫെക്ഷൻ ആയതിനെ തുടർന്ന് ലിയാ നക്ക് അരക്ക് താഴെ  സ്വാധീനം നഷ്ടപ്പെട്ടത്. ശരീരം വഴങ്ങിയില്ലെങ്കിലും മനസിന് ഒരു തളർച്ചയുമില്ലാതെ ഈ മിടുക്കി പഠനത്തിൽ മുന്നേറുകയായിരുന്നു , പരസഹായത്തോടെയാണ് ക്ളാസിൽ എത്താറുള്ളത്.

ലീയാന നേരിട്ട് സ്വന്തം തന്നെയാണ് SSLC പരീക്ഷ എടുതിയത് തുടർ പഠനത്തെ കുറിച്ച് കുട്ടി വാചാലയാണ് എനിക്ക് നന്നായി പഠിക്കണം ഉയരങ്ങളിൽ എത്തണം എൻ്റെ ശാരീരിക വൈകല്യം അതിന് തടസ്സമല്ല എന്ന് കുട്ടിയെ അനുമോദിക്കാൻ വീട്ടിലെത്തിയ ബദ്റുൽ ഹുദാ സാരഥികളോട് ലിയാന പറഞ്ഞു .

ലിയാനക്ക് പ്രോൽസാഹനമായി ബദ്റുൽഹുദയുടെ ഉപഹാരം ജനറൽ സെക്രട്ടറി പി. ഉസ്മാൻ മൗലവി നൽകി, കാമ്പസ് ഇൻ ചാർജ് റഷീദുദ്ദീൻ ഇർഫാനി കാന്തപുരം, ഫായിസ് കണിയാമ്പറ്റ എന്നിരും ഒപ്പമുണ്ടായിരുന്നു. ബദ്റുൽഹുദാ യുടെ അയൽവാസി കൂടിയായ ഈ കുടുമ്പത്തിന് ലിയാനയുടെ തുടർ പഠനത്തിനാവശ്യമായ ചെലവുകൾ ബദ്റുൽഹുദാ നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.

Tags