ആശാ വർക്കർമാരുടെ സമരം: സി പി എം മുതലാളികളുടെ പാർട്ടിയെന്ന് വ്യക്തം പി പി ആലി

Asha workers' strike: PP Ali clearly says CPM is a party of capitalists
Asha workers' strike: PP Ali clearly says CPM is a party of capitalists


സുൽത്താൻ ബത്തേരി:ആശാ വർക്കർമാർ ഉന്നയിക്കുന്ന ശമ്പള വർധന ഉൾപ്പെടെയുള്ള ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് സമരമവസാനിപ്പിക്കാതെ ഈ സർക്കാരിനെ മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്ന് ഐ എൻ ടി യു സി ജില്ല പ്രസിഡന്റ് പി പി ആലി പറഞ്ഞു.ആശാ വർക്കർമാരോട് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് ഐ എൻ ടി യു സി നെന്മേനി പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ ധർണ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി എസ് സി അംഗങ്ങളുടെ ലക്ഷം ശമ്പള വർധനയിലൂടെ സി പി എം തൊഴിലാളി വർഗ പാർട്ടിയല്ല മുതലാളി വർഗ പാർട്ടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്.തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി പോലും കിട്ടാത്ത പാവപ്പെട്ട ആശാ വർക്കർമാർ പൊരിവെയിലത്ത് നടത്തുന്ന സമരത്തിനെ പരിഹസിക്കുന്ന സിപിഎം നേതാക്കൾ ഈ സർക്കാരിൻ്റെ പതനം ഉറപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡൻ്റ് റ്റിജി ചെറുതോട്ടിൽ അധ്യക്ഷത വഹിച്ചു. 

കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കെ കെ പോൾസൻ,ബിന്ദു അനന്തൻ,കെ എം വർഗീസ്,ആർ ശ്രീനിവാസൻ,ജയ മുരളി,വി ടി ബേബി,ഉഷ വേലായുധൻ,ഷിബു മലങ്കര,സുമേഷ് കോളിയാടി,ഷീല പുഞ്ചവയൽ,ദീപ ബാബു, ബിജു ഇടയനാൽ,വിനോദിനി രാധാ കൃഷ്ണൻ, തങ്കപ്പൻ ചുള്ളിയോട് തുടങ്ങിയവർ പ്രസംഗിച്ചു.

Tags