അക്ഷരദീപം യുവ സാഹിത്യപ്രതിഭ പുരസ്കാരം ആമി രജിക്ക് വ്യാഴാഴ്ച സമ്മാനിക്കും

Aksharadeepam Yuva Sahitya Pratibha Award to be presented to Ami Reji on Thursday
Aksharadeepam Yuva Sahitya Pratibha Award to be presented to Ami Reji on Thursday

വയനാട് : അക്ഷരദീപം ചാരിറ്റബിൾ ട്രസ്റ്റ്, തിരുവനന്തപുരം ഏർപ്പെടുത്തിയ അക്ഷരദീപം യുവ സാഹിത്യപ്രതിഭ പുരസ്കാരത്തിന് ആമി രജി അർഹയായി.  'ഇര' എന്ന നോവലാണ് ആമി രജിയെ പുരസ്കാരത്തിന് അർഹയാക്കിയത്.

 10,001 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം മാർച്ച് 20 വ്യാഴാഴ്ച വൈകു. 4 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ വെച്ച് നടക്കുന്ന അക്ഷരദീപം  കലാ - സാഹിത്യോത്സവത്തിൽ രജിസ്ട്രേഷൻ - പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി  രാമചന്ദ്രൻ സമർപ്പിക്കും. 

കവിയും ഗാനരചയിതാവുമായ കെ. ജയകുമാർ ( റിട്ട.ഐ.എ.എസ് ) സംസ്കാരിക നായകൻ സൂര്യ കൃഷ്ണമൂർത്തി, പ്രഭാത് ബുക്സ് മാനേജിംഗ് ഡയരക്ടർ പ്രൊഫ. എം. ചന്ദ്രബാബു, എഴുത്തുകാരൻ സുനിൽ മടപ്പള്ളി, അക്ഷരദീപം ചെയർമാനും സാഹിത്യകാരിയുമായ കവിത വിശ്വനാഥ് തുടങ്ങി കലാ-സാഹിത്യ രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. കോഴിക്കോട് ജില്ലയിലെ പയ്യോളി സ്വദേശിയായ ആമി രജി മാനന്തവാടിയിലാണ് താമസം.                                       
 

Tags