വയനാട്ടിൽ വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ വളർത്തിയ കേസ് : പ്രതി പിടിയിൽ

Case of growing cannabis plants on the terrace of a house in Wayanad: Accused arrested

വയനാട് : വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കേസിൽ ഒരാൾ പിടിയിൽ. ചെറുകാട്ടൂർ പരക്കുനി, ബീരാളി വീട്ടിൽ യൂനസ് (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പനമരം പോലീസും ചേർന്ന് പിടകൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ വീടിന്റെ ടെറസിൽ മണ്ണും മണലും ചാണകവും നിറച്ച ട്രേയിൽ 3 കഞ്ചാവ് ചെടികളാണ് കണ്ടെടുത്തത്. പനമരം സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ പി.പി അഖിലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. 
 

tRootC1469263">

Tags