വന്യ മൃഗശല്യത്തിന് പരിഹാരം കാണാൻ സർക്കാറിന് സാധിക്കുന്നില്ലങ്കിൽ അതിനുള്ള അധികാരം പൊതുജനങ്ങൾക്ക് നൽകണം : ആം ആദ്മി പാർട്ടി

Aam Aadmi Party
Aam Aadmi Party

കൽപ്പറ്റ: വയനാട് ജില്ലയിൽ വന്യ മൃഗശല്യം നാൾക്കു നാൾ വർധിച്ച് വരികയാണ്. ജനവാസ കേന്ദ്രങ്ങളിലേക്ക് ആനയും, പുലിയും, കടുവയും, കരടിയും ഉൾപ്പെടെ ഭീതി പടർത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. സർക്കാർ സംവിധാനങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുന്നില്ല എങ്കിൽ അതിനുള്ള പരിഹാരം കാണാൻ പൊതുജനങ്ങൾക്ക് അധികാരം നൽകാൻ തയ്യാറാകണമെന്ന് ആം ആദ്മി പാർട്ടി വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 

tRootC1469263">

നിലവിൽ യാതൊരു ഭീഷണിയും ഇല്ലാത്ത സ്ഥലങ്ങളിൽ പോലും വന്യ മൃഗങ്ങളുടെ സാന്നിധ്യം ഉണ്ടാകുന്നത് സംവിധാനങ്ങളുടെ പരാചയം കൊണ്ടാണ്. അടിയന്തര നടപടികൾ സ്വീകരിക്കാൻ തയ്യാറായില്ല എങ്കിൽ പൊതുജനം തെരുവിൽ ഇറങ്ങുന്ന കാലം വിദൂരമല്ല എന്ന് ജില്ലാ പ്രസിഡൻ്റ് ഡോ. എ. റ്റി സുരേഷ് അറിയിച്ചു. യോഗത്തിൽ ജില്ലാ സെക്രട്ടറി പോൾസൺ തോമാട്ടുച്ചാൽ, മനു മത്തായി, ബാബു തച്ചറോത്, ഗഫൂർ കോട്ടത്തറ, ഈ. വി തോമസ്, ഷെറിൻ റോയ് എന്നിവർ സംസാരിച്ചു.

Tags